അജൈവ മാലിന്യങ്ങള്‍ ഒഴിവാക്കുന്നതിനുള്ള പ്രവര്‍ത്തനങ്ങള്‍ സജീവമായ കൊല്ലം കളക്ട്രേറ്റില്‍ ഇലക്ട്രോണിക് മാലിന്യങ്ങളും പഴങ്കഥയാകുന്നു. കളക്ട്രേറ്റിലെ 26 ഓഫീസുകളില്‍ നിന്നായി ശേഖരിച്ച 4.45 ടണ്‍ ഇലക്ട്രോണിക് മാലിന്യം ശാസ്ത്രീയമായി സംസ്‌കരിക്കുന്നതിനായി ക്ലീന്‍ കേരള കമ്പനിക്ക് കൈമാറി.
വര്‍ഷങ്ങള്‍ പഴക്കമുള്ള ഉപയോഗശൂന്യമായ ഇല്ക്ട്രോണിക് ഉപകരണങ്ങളുടെ ഭാഗങ്ങള്‍ കയറ്റിയ വാഹനം ജില്ലാ കലക്ടര്‍ ഡോ. എസ്. കാര്‍ത്തികേയന്‍ ഫ്ളാഗ് ഓഫ് ചെയ്തു. പരിസര ശുചിത്വം ഉറപ്പാക്കുന്നതിനൊപ്പം ഓഫീസുകളിലെ അന്തരീക്ഷവും മെച്ചപ്പടുത്തുന്നതിനുള്ള പ്രവര്‍ത്തനങ്ങളാണ് ലക്ഷ്യത്തിലേക്ക് നീങ്ങുന്നതെന്ന് കളക്ടര്‍ പറഞ്ഞു. ജില്ലാ ശുചിത്വമിഷന്റെ മേല്‍നോട്ടത്തില്‍ മാലിന്യങ്ങള്‍ നീക്കം ചെയ്യുന്ന പ്രവര്‍ത്തനത്തില്‍ കളക്ട്രേറ്റിലെ ജീവനക്കാരും പങ്കാളികളായി.