1986 മുതൽ 2017 മാർച്ച് വരെ കാലയളവിൽ രജിസ്റ്റർ ചെയ്തിട്ടുള്ള അണ്ടർവാല്യുവേഷൻ നടപടികളിൽ ഉൾപ്പെട്ടുവരുന്ന ആധാരങ്ങളെ നടപടികളിൽ നിന്ന് ഒഴിവാക്കുന്നതിന് എല്ലാ സബ് രജിസ്ട്രാർ ഓഫീസുകളിലും ഫെബ്രുവരി അഞ്ചിന് രാവിലെ 10 വൈകുന്നേരം അഞ്ച് വരെ മെഗാഅദാലത്ത് നടത്തുന്നു.

അദാലത്തിൽ മുദ്രയുടെ 30 ശതമാനം തുക മാത്രം ഒടുക്കി അണ്ടർവാല്യുവേഷൻ നടപടികളിൽ നിന്ന് ഒഴിവാകാം. നോട്ടീസ് ലഭിച്ചിട്ടില്ലാത്തവർക്ക് ആധാരം അണ്ടർവാല്യുവേഷൻ നടപടികളിൽ ഉൾപ്പെട്ടിട്ടുണ്ടോയെന്നുള്ള വിവരം www.keralaregistration.gov.in ലെ online Application/know your document undervalued or not എന്ന ലിങ്ക് മുഖേന അറിയാനാകും.