യുഎഇ യുടെ പ്രസിഡന്റ് ഷേഖ് ഹലീഫ ബിന്‍ സയദ് അല്‍ നഹിയാന്റെ മാതാവ് ഷേഖ ഹെസ്സ ബിന്‍ മുഹമ്മദ് അല്‍ നഹിയാന്റെ നിര്യാണത്തില്‍ സഹകരണ, ദേവസ്വം, ടൂറിസം വകുപ്പു മന്ത്രി കടകംപള്ളി സുരേന്ദ്രന് അനുശോചിച്ചു. പ്രസിഡന്റിന്റെയും നഹിയാന്‍ കുടുംബത്തിന്റെയും ദു:ഖത്തില്‍ പങ്കു ചേരുന്നതായും മുഖ്യമന്ത്രി പിണറായി വിജയന്റെയും സംസ്ഥാന സര്‍ക്കാരിന്റെയും അനുശോചനം അറിയിക്കുന്നതായും മന്ത്രി പറഞ്ഞു. യുഎഇ കോണ്‍സുലേറ്റിലെത്തി കോണ്‍സല്‍ ജനറല്‍ ജമാല്‍ ഹുസൈന് അല്‍ ജാബിയുടെ സാന്നിധ്യത്തിലാണ് മന്ത്രി അനുേേശചനം രേഖപ്പെടുത്തിയത്.
