കേരള സ്റ്റേറ്റ് മെന്റല്‍ ഹെല്‍ത്ത് അതോറിറ്റിയില്‍ ക്ലാര്‍ക്ക് കം ഡാറ്റാ എന്‍ട്രി ഓപ്പറേറ്റര്‍ തസ്തികയില്‍ ദിവസ വേതനാടിസ്ഥാനത്തില്‍ (പരമാവധി 179 ദിവസത്തേക്ക്) നിയമിക്കുന്നതിന് അപേക്ഷ ക്ഷണിച്ചു. അപേക്ഷകര്‍ എസ്.എസ്.എല്‍.സി. പാസ്സായിരിക്കണം. ഇംഗ്ലീഷ്, മലയാളം കമ്പ്യൂട്ടര്‍ ടൈപ്പിംഗില്‍ പരിജ്ഞാനം ഉണ്ടായിരിക്കണം. (ഡി.എസി.എ അഭികാമ്യം). താല്പര്യമുള്ളവര് ബയോഡേറ്റയും യോഗ്യത തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റിന്റെ പകര്‍പ്പും സഹിതം ഫെബ്രുവരി 25 ന് മുമ്പ് സെക്രട്ടറി, കേരള സ്റ്റേറ്റ് മെന്റല്‍ ഹെല്‍ത്ത് അതോറിറ്റി, റെഡ്ക്രോസ് റോഡ്, വഞ്ചിയൂര്‍ പി.ഒ., തിരുവനന്തപുരം – 695035 എന്ന വിലാസത്തില്‍ അപേക്ഷ നല്‍കണം. ഇന്റര്‍വ്യൂവിന്റെയും കമ്പ്യൂട്ടര്‍ പ്രായോഗിക പരീക്ഷയുടെയും അടിസ്ഥാനത്തിലാണ് നിയമനം.
