നിർമാണ രംഗത്ത് കുതിച്ചുചാട്ടത്തിന് വഴിയൊരുക്കും
ലൈഫ് ഭവനപദ്ധതിയിൽ പ്രീഫാബ് സാങ്കേതികവിദ്യയിൽ നിർമിക്കുന്ന സംസ്ഥാനത്തെ ആദ്യ ഭവനസമുച്ചയത്തിന് കടമ്പൂർ പനോന്നേരിയിൽ മുഖ്യമന്ത്രി പിണറായി വിജയൻ തറക്കല്ലിട്ടു. സംസ്ഥാനത്തു ഭൂരഹിതരായി കണ്ടെത്തിയ കുടുംബങ്ങൾക്ക് വീട് ഒരുക്കുന്നതിനാണ് പാർപ്പിട സമുച്ചയങ്ങൾ നിർമിക്കുന്നത്. ആധുനിക നിർമാണ സാങ്കേതികവിദ്യയായ പ്രീഫാബ് രീതി ഉപയോഗിച്ചുള്ള നിർമാണത്തിന് ഇതോടെ സംസ്ഥാനത്ത് തുടക്കം കുറിക്കുകയാണെന്ന് മുഖ്യമന്ത്രി പറഞ്ഞു. കെട്ടിടനിർമാണങ്ങൾക്ക് ഈ സാങ്കേതിക വിദ്യ വ്യാപകമായി ഉപയോഗപ്പെടുത്താനാണ് സർക്കാർ ആലോചിക്കുന്നത്. നിർമാണരംഗത്ത് കുതിച്ചു ചാട്ടത്തിന് ഇത് വഴി തെളിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.
വ്യവസായ വകുപ്പ് മന്ത്രി ഇ പി ജയരാജൻ അധ്യക്ഷത വഹിച്ചു. സംസ്ഥാനത്തെ സ്വന്തമായി വീടില്ലാത്ത മുഴുവൻ ആളുകൾക്കും വീട് വെച്ചു നൽകുന്ന ലൈഫ് മിഷൻ പദ്ധതിയിൽ ഇതിനകം രണ്ട് ലക്ഷം വീടുകളുടെ നിർമാണം പൂർത്തീകരിച്ചുകഴിഞ്ഞതായി അദ്ദേഹം പറഞ്ഞു. സ്വന്തമായി ഭൂമിയും വീടുമില്ലാത്തവർക്ക് ഭവനസമുച്ചയങ്ങൾ ഒരുക്കുന്ന ലൈഫ് മിഷന്റെ മൂന്നാംഘട്ടം കൂടി പൂർത്തിയാവുന്നതോടെ അഞ്ച് ലക്ഷം പേർക്ക് വീടുകൾ ലഭിക്കും. കഴിഞ്ഞ രണ്ടു വർഷങ്ങളിലുണ്ടായ പ്രളയത്തിൽ കൂടുതൽ വീടുകൾ തകർന്നതാണ് ലൈഫ് മിഷൻ ഭവനങ്ങളുടെ നിർമാണം അൽപം വൈകിപ്പിച്ചതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. സംസ്ഥാനത്ത് നടപ്പിലാക്കി വരുന്ന ലൈഫ് മിഷൻ ഭവന പദ്ധതി രാജ്യത്തിന് മാത്രമല്ല, ലോകത്തിനു തന്നെ മാതൃകയായി മാറിയിരിക്കുകയാണ്. പദ്ധതിയെ കുറിച്ച് പഠിക്കാൻ രാജ്യത്തിനകത്തും പുറത്തുമുള്ള വിദഗ്ധ സംഘങ്ങൾ കേരളത്തിലെത്തുന്നത് അതിന് തെളിവാണെന്നും അദ്ദേഹം പറഞ്ഞു.
ഭവനസമുച്ചയങ്ങൾ നിർമിച്ചു നൽകുന്നതിനൊപ്പം അവർക്ക് നല്ല രീതിയിൽ ജീവിക്കാനാവശ്യമായ സൗകര്യങ്ങളും ഒരുക്കും. നിലവിൽ ലൈഫ് പദ്ധതിയിൽ വീടുകൾ ലഭിച്ചവരുടെ ക്ഷേമം ഉറപ്പുവരുത്തുന്നതിനായി അവരെ പങ്കെടുപ്പിച്ച് കുടുംബസംഗമങ്ങൾ നടത്തിവരികയാണെന്നും അത്തരം സംഗമങ്ങൾ തുടരുമെന്നും മന്ത്രി അറിയിച്ചു. ലൈഫ് ഗുണഭോക്താക്കളെ കേന്ദ്ര-സംസ്ഥാന സർക്കാരുകളുടെ വിവിധ ക്ഷേമപദ്ധതികളിൽ ഉൾപ്പെടുത്തുന്നതിനുള്ള വകുപ്പുതല നടപടികൾ സർക്കാർ കൈക്കൊള്ളും.

പനോന്നേരി വെസ്റ്റിൽ കടമ്പൂർ ഗ്രാമപഞ്ചായത്ത് വിട്ടുനൽകിയ 41 സെന്റ് സ്ഥലത്ത് ഒരുങ്ങുന്ന ഭവനസമുച്ചയത്തിൽ നാല് നിലകളിലായി 44 വീടുകളാണ് നിർമിക്കുന്നത്. ലൈഫ് മിഷന്റെ മൂന്നാം ഘട്ടത്തിൽ ജില്ലയിൽ 2815 ഗുണഭോക്താക്കളാണുള്ളത്. ജില്ലയിൽ ലൈഫ് മിഷൻ പദ്ധതി പ്രകാരം ഫ്‌ളാറ്റ് സമുച്ചയം പണിയുന്നതിന് 36 ഇടത്ത് സ്ഥലം കണ്ടെത്തിയിട്ടുണ്ടെന്ന് ജില്ലാ കലക്ടർ ടി വി സുഭാഷ് അറിയിച്ചു. ചിറക്കൽ, കണ്ണപുരം, പട്ടുവം എന്നീ ഗ്രാമപഞ്ചായത്തുകളിലും ആന്തൂർ, പയ്യന്നൂർ എന്നീ മുനിസിപ്പാലിറ്റികളിലും ഈ വർഷം ഏപ്രിലോടെ ഭവനസമുച്ചയങ്ങളുടെ നിർമ്മാണം ആരംഭിക്കും.
ലൈഫ് മിഷൻ സിഇഒ യു വി ജോസ് റിപ്പോർട്ട് അവതരിപ്പിച്ചു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ വി സുമേഷ്, ജില്ലാ കലക്ടർ ടിവി സുഭാഷ്, എടക്കാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എം സി മോഹനൻ, കൂത്തുപറമ്പ് മുനിസിപ്പൽ ചെയർമാൻ എം സുകുമാരൻ, കടമ്പൂർ പഞ്ചായത്ത് പ്രസിഡന്റ് കെ ഗിരീശൻ, ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്സ് അസോസിയേഷൻ ജില്ലാ പ്രസിഡന്റ് മൈഥിലി രമണൻ, ജില്ലാ പഞ്ചായത്ത് സ്റ്റാന്റിംഗ് കമ്മിറ്റി അധ്യക്ഷ കെ ശോഭ, കണ്ണൂർ കോർപറേഷൻ സ്ഥിരം സമിതി അധ്യക്ഷൻ വെള്ളോറ രാജൻ, ബ്ലോക്ക് പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷ എം ഖദീജ ടീച്ചർ, കടമ്പൂർ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് എ വിമലാ ദേവി, മുഖ്യമന്ത്രിയുടെ മണ്ഡലം പ്രതിനിധി പി ബാലൻ എന്നിവർ സംസാരിച്ചു.