* പ്രതിദിന വിറ്റുവരവിൽ 3.6 കോടി രൂപ അധിക വരുമാനം
* ടിക്കറ്റുകളുടെ അച്ചടി 6 ലക്ഷം വർദ്ധിപ്പിച്ചു

മാർച്ച് മുതൽ പ്രതിവാര ഭാഗ്യക്കുറികളുടെ വില ഏകീകരിക്കുകയും സമ്മാനവിഹിതം വർദ്ധിപ്പിക്കുകയും ചെയ്ത ശേഷം പ്രതിദിന വിറ്റുവരവിൽ 3.6 കോടി രൂപയുടെ വർദ്ധനവ്.  മാർച്ച് ഒന്നു മുതൽ പത്ത് വരെ 91.7 ലക്ഷം ടിക്കറ്റുകൾ വിറ്റതുവഴി 36.70 കോടി രൂപയുടെ പ്രതിദിന വരുമാനമാണ് ലഭിച്ചത്.  ടിക്കറ്റിന്റെ ആവശ്യകത വർദ്ധിച്ചതോടെ പ്രതിദിന ടിക്കറ്റുകളുടെ അച്ചടി 90 ലക്ഷത്തിൽ നിന്ന് 96 ലക്ഷമാക്കി വർദ്ധിപ്പിച്ചതായി ഭാഗ്യക്കുറി വകുപ്പ് അറിയിച്ചു.  മാർച്ച് മുതൽ 30, 50 രൂപയുടെ ടിക്കറ്റുകളുടെ വില 40 രൂപയായി ഏകീകരിച്ചിരുന്നു.