2018 – 19 അധ്യയന വര്‍ഷത്തെ അയ്യങ്കാളി മെമ്മോറിയല്‍ ടാലന്റ് സെര്‍ച്ച് ഡെവലപ്മെന്റ് സ്കീം സ്കോളര്‍ഷിപ്പിനായി സംസ്ഥാനത്തെ പട്ടികവര്‍ഗ്ഗ വിദ്യാര്‍ഥികള്‍ക്ക് മാത്രമായി മത്സരപരീക്ഷ നടത്തുന്നു. നാലാം ക്ലാസ് വിദ്യാര്‍ഥികള്‍ക്കാണ് വിവിധ ജില്ലകളില്‍ വച്ച് പരീക്ഷ നടക്കുന്നത്. ഫെബ്രുവരി 24 ഉച്ചയ്ക്ക് രണ്ട് മുതല്‍ നാല് വരെയാണ് പരീക്ഷ. പട്ടികവര്‍ഗ വിഭാഗത്തില്‍പ്പെട്ടവരും വാര്‍ഷിക കുടുംബവരുമാനം 50000 രൂപയില്‍ കവിയാത്തവരുമായ വിദ്യാര്‍ഥികളാണ് പരീക്ഷയില്‍ പങ്കെടുക്കേണ്ടത്.
താല്‍പ്പര്യമുള്ള വിദ്യാര്‍ഥികള്‍ പേര്, വിലാസം, സമുദായം, കുടുംബവാര്‍ഷിക വരുമാനം, വയസ്, ആണോ പെണ്ണോ, ക്ലാസ്, സ്കൂളിന്റെ പേരും വിലാസവും തുടങ്ങിയവയുള്ള അപേക്ഷ, സ്കൂള്‍ മേധാവിയുടെ സാക്ഷ്യപത്രം സഹിതം ബന്ധപ്പെട്ട സംയോജിത പട്ടികവര്‍ഗ്ഗ വികസന പ്രോജക്ട് ഓഫീസ് / ട്രൈബല്‍ ഡവലപ്മെന്റ് ഓഫീസ് / ട്രൈബല്‍ എക്സ്റ്റന്‍ഷന്‍ ഓഫീസ് എന്നിവിടങ്ങളില്‍ എവിടെയങ്കിലും ഫെബ്രുവരി അഞ്ചിന് മുമ്പ് ലഭ്യമാക്കണമെന്ന് ഡയറക്ടര്‍ അറിയിച്ചു.
