മലബാര്‍ ദേവസ്വം ബോര്‍ഡിന് കീഴിലുളള കാസര്‍കോട് ജില്ലയിലെ ഹൊസ്ദുര്‍ഗ് താലൂക്കിലെ നീലേശ്വരം ഗ്രാമത്തിലെ പളളിക്കര ശ്രീ ഭഗവതി ക്ഷേത്രത്തില്‍ നിലവിലുളള പാരമ്പര്യേതര ട്രസ്റ്റിമാരുടെ ഒഴിവുകളിലേക്ക് ക്ഷേത്രപരിസരവാസികളായ ഹിന്ദുമതവിശ്വാസികളില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. അപേക്ഷ മലബാര്‍ ദേവസ്വം ബോര്‍ഡ് കാസര്‍കോട് ഡിവിഷന്‍ നീലേശ്വരത്തുളള അസിസ്റ്റന്റ് കമ്മീഷണറുടെ ഓഫീസില്‍ ഈ മാസം 15 ന് വൈകുന്നേരം അഞ്ച് മണിക്കകം ലഭിക്കണം. കൂടുതല്‍ വിവരങ്ങള്‍ നീലേശ്വരത്തുളള അസിസ്റ്റന്റ് കമ്മീഷണറുടെ ഓഫീസില്‍ നിന്നും ലഭിക്കും.
