സംസ്ഥാന ന്യൂനപക്ഷ കമ്മീഷൻ 19ന് കൊല്ലം കളക്ടറേറ്റ് കോൺഫറൻസ് ഹാളിൽ രാവിലെ 11ന് നടത്തുവാൻ തീരുമാനിച്ചിരുന്ന ജില്ലയിലെ സിറ്റിംഗ് കോവിഡ് 19 രോഗബാധ തടയുന്നതിനുള്ള സർക്കാർ നിർദ്ദേശപ്രകാരം മാറ്റിവച്ചു. പുതുക്കിയ തിയതി പിന്നീട് അറിയിക്കും.
കേരള സഹകരണ ട്രൈബ്യൂണൽ സിറ്റിംഗ് റദ്ദാക്കി
കേരള സഹകരണ ട്രൈബ്യൂണൽ 18ന് കണ്ണൂർ ജില്ലാ സഹകരണ ബാങ്ക് ഹാളിലും 19ന് കോഴിക്കോട് ജില്ലാ സഹകരണ ബാങ്ക് ഹാളിലും നടത്താനിരുന്ന സിറ്റിംഗ് റദ്ദാക്കി.