വയനാട് മെഡിക്കല്‍ കോളേജിന്റെ ഡി.പി.ആര്‍ തയ്യാറാക്കുന്നതിനുളള വിദധ്ധ സമിതി ചേലോട് എസ്റ്റേറ്റിലെ നിര്‍ദ്ദിഷ്ട സ്ഥലം സന്ദര്‍ശിച്ചു. പദ്ധതിയുടെ സ്‌പെഷ്യല്‍ പര്‍പ്പസ് വെഹിക്കിള്‍ (എസ്.പി.വി) വാപ്‌കോസ് പ്രതിനിധികളാണ് സ്ഥലം സന്ദര്‍ശിച്ചത്. മെയ് 5 നകം ഡി.പി.ആര്‍ തയ്യാറാക്കി സമര്‍പ്പിക്കും.

രണ്ട് ദിവസത്തിനകം മണ്ണ് പരിശോധന തുടങ്ങും. സി.കെ ശശീന്ദ്രന്‍ എം.എല്‍.എ, ജില്ലാ കളക്ടര്‍ ഡോ.അദീല അബ്ദുളള, എ.ഡി.എം തങ്കച്ചന്‍ ആന്റണി, ഡി.പി.എം ഡോ.ബി.അഭിലാഷ്, വൈത്തിരി തഹസില്‍ദാര്‍ അബ്ദുള്‍ ഹാരിസ് തുടങ്ങിയവരും സംഘത്തോടൊപ്പുണ്ടായിരുന്നു. സ്ഥലം പരിശോധനയ്ക്ക് വാപ്‌കോസ് ടീം ലീഡര്‍ കെ.എ അബ്ദുള്‍ ലത്തീഫ് നേതൃത്വം നല്‍കി.

കോഴിക്കോട് കൊല്ലഗല്‍ ദേശീയപാതയില്‍ വെള്ളാരംകുന്ന് കിന്‍ഫ്രാ പാര്‍ക്കിന് സമീപത്തുളള ചേലോട് എസ്റ്റേറ്റില്‍ അമ്പത് ഏക്കര്‍ ഭൂമിയാണ് സര്‍ക്കാര്‍ മെഡിക്കല്‍ കോളേജിനായി ഏറ്റെടുത്തത്. കോഴിക്കോട് നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജിയാണ് പരിസ്ഥിതി ആഘാത റിപ്പോര്‍ട്ട് തയ്യാറാക്കുന്നത്.