കൊച്ചി: ജില്ലയിലെ അഭ്യസ്തവിദ്യരും, തൊഴിൽ രഹിതരുമായ പട്ടികജാതി വിഭാഗത്തിൽ പെട്ട യുവതീയുവാക്കൾക്ക് ജില്ലാ പട്ടികജാതി വികസന ഓഫീസിൽ നിലവിലുളള ഒരു ഒഴിവിലേക്കും പ്രതീക്ഷിക്കുന്ന ഒരു ഒഴിവിലേക്കും അപ്രന്റീസ് ക്ലാർക്ക്-കം-ടൈപ്പിസ്റ്റ് തസ്തികയിൽ പരിശീലനം നൽകുന്നതിന് ജില്ലാ പട്ടികജാതി വികസന ഓഫീസർ അപേക്ഷ ക്ഷണിച്ചു. ബിരുദധാരികളും, മലയാളത്തിൽ കമ്പ്യൂട്ടർ ടൈപ്പിംഗ് പരിജ്ഞാനമുളളവരും ഡി.സി.എ/കോപ്പ പാസായിട്ടുമുളള 20 നും 35 നും വയസിനുമിടയ്ക്ക് പ്രായമുളളവരുമായ എറണാകുളം ജില്ലയിലെ പട്ടികജാതി വിഭാഗക്കാരായിരിക്കണം അപേക്ഷകർ. ഒരു വർഷമാണ് പരിശീലന കാലയളവ്. പരിശീലനാർഥികൾക്ക് പ്രതിമാസം 10,000 രൂപ സ്‌റ്റൈപ്പന്റായി നൽകും.
അപേക്ഷകന്റെ പൂർണ വിവരങ്ങൾ ഉൾക്കൊളളിച്ച്, വെളളക്കടലാസിൽ തയാറാക്കിയ അപേക്ഷ, ജാതി, വിദ്യാഭ്യാസ യോഗ്യത, ജനനതീയതി, പ്രവൃത്തി പരിചയം എന്നിവ തെളിയിക്കുന്ന രേഖകളുടെ സാക്ഷ്യപ്പെടുത്തിയ പകർപ്പുകൾ എന്നിവ സഹിതം ഫെബ്രുവരി ഒമ്പതിന് വൈകിട്ട് അഞ്ചിന് മുമ്പായി ജില്ലാ പട്ടികജാതി വികസന ഓഫീസർക്കു സമർപ്പിക്കണം. കൂടുതൽ വിവരങ്ങൾക്ക് ജില്ലാ പട്ടികജാതി വികസന ഓഫീസുമായി ബന്ധപ്പെടണം. ഫോൺ 0484-2422256.