കൊച്ചി: എറണാകുളം ജില്ലയുടെ വിവിധ ഭാഗങ്ങളിൽ ചെറുമത്സ്യങ്ങളെ പിടിക്കുന്നതിനെതിരെ ശക്തമായ പെട്രോളിങ് തുടരുമെന്ന് ജില്ലാ കളക്ടർ അറിയിച്ചു. ചെറുമത്സ്യങ്ങളെ പിടിക്കുന്നതിൽ ഏർപ്പെട്ട യാനങ്ങളെ പട്രോളിങ്ങ് നടത്തി ഇംപൗണ്ടൺ് ചെയ്ത് വൈപ്പിൻ ഫിഷറീസ് സ്റ്റേഷനു സമീപമുള്ള ബോട്ടുജെട്ടിയിൽ സൂക്ഷിച്ചിരുന്നു. ഒരു കൂട്ടം സാമൂഹ്യവിരുദ്ധർ കൃത്യനിർവ്വഹണത്തിൽ ഏർപ്പെട്ട ഫിഷറീസ്, മറൈൻ എൻഫോഴ്സ്മെന്റ് വിഭാഗം ജീവനക്കാരെ ഓഫീസ് ആക്രമിച്ച് കയ്യേറ്റം ചെയ്ത് ബോട്ടുകൾ കടത്തി കൊണ്ടൺുപോയിരുന്നു. ഇതിനെതിരെ ശക്തമായ നിയമ നടപടി സ്വീകരിക്കുമെന്നും കളക്ടർ അറിയിച്ചു.
ചെറുമീനുകളെ പിടിക്കുന്നത് വ്യാപകമായിട്ടുള്ളതായി ശ്രദ്ധയിൽപ്പെട്ടിരിക്കുന്നു. ഇതിനെതിരെ ജില്ലാ ഫിഷറീസ് ഓഫീസ് മുഖേന പത്രമാധ്യമങ്ങൾ വഴി അറിയിപ്പ് നൽകുകയും, ഹാർബറുകളിലും ലാന്റിങ്ങ ് സെന്ററുകളിലും മുന്നറിയിപ്പ് ബോർഡുകൾ സ്ഥാപിക്കുകയും, നോട്ടീസുകൾ വിതരണം ചെയ്യുകയും, മറ്റു ബോധവത്കരണ പരിപാടികൾ സംഘടിപ്പിക്കുകയും ചെയ്തിരുന്നു. കൂടാതെ ഫിഷറീസ് വകുപ്പും മറൈൻ എൻഫോഴ്സ്മെന്റ് വിഭാഗവും സംയുക്തമായി ശക്തമായ കടൽ പട്രോളിങ്ങും നടത്തി വരുന്നുണ്ട്ൺ്. 58 മത്സ്യയിനങ്ങൾക്ക് മിനിമം ലീഗൽ സൈസ് നിശ്ചിയിച്ചിട്ടുള്ളതാണ്. ഇതിൽ താഴെയുള്ള മത്സ്യങ്ങളെ പിടിക്കുന്നത് കെ. എം.എഫ്.ആർ. ആക്ട് പ്രകാരം കുറ്റകരവും ശിക്ഷാർഹവുമാണ്. ചെറുമീനുകളെ പിടിച്ച് കടത്തുവാൻ ശ്രമിക്കുന്ന വാഹനങ്ങൾക്കും ഉടമകൾക്കുമെതിരെ നടപടികൾ സ്വീകരിക്കുന്നതിനും കെ.എം.എഫ്.ആർ. ആക്ടിൽ വ്യവസ്ഥ ചെയ്തിട്ടുണ്ട്. അതിനാൽ മത്സ്യത്തൊഴിലാളികളും ബോട്ടുടമകളും ചെറു മത്സ്യങ്ങളെ പിടിക്കുന്നതിൽനിന്നും വിട്ടു നിൽക്കണമെന്ന് ജില്ലാ കളക്ടർ അറിയിച്ചു.