തിരുവനന്തപുരം:  കൊറോണ രോഗബാധ സംശയിക്കുന്നതിനാൽ നിർബന്ധിത ഹോം ക്വോറന്റയിനിൽ കഴിയുന്നവർ ആരോഗ്യ വകുപ്പിന്റെ നിബന്ധനകൾ പാലിക്കുന്നില്ലെങ്കിൽ കളക്ടറേറ്റ് കൺട്രോൾ റൂമിൽ വിവരം അറിയിക്കാം. 1077 എന്ന നമ്പരിലാണ് വിളിക്കേണ്ടത്. പൊതു സ്ഥലങ്ങളിൽ ഇറങ്ങി നടക്കുന്നത് കണ്ടാൽ ഫോട്ടോയെടുത്ത് വാട്‌സപ്പിലിടാം.

വാട്‌സപ്പിലും വിവരം കൈമാറാം

കൊറോണ സംബന്ധിച്ച വിവരങ്ങൾ ജില്ലാ ഭരണകൂടത്തിനെ വാട്‌സ പ്പിലൂടെ അറിയിക്കാം. നമ്പർ 91886 10100  കൊറോണ ബാധിത രാജ്യങ്ങളിൽ നിന്ന് എത്തിയവർക്ക് കളക്ടറേറ്റിലെ കൺട്രോൾ റൂമിൽ വിളിക്കാം. നമ്പർ 1077.