കോവിഡ് 19 ബാധ മൂലം ബുദ്ധിമുട്ടുന്ന വിദേശ പൗര•ാർക്ക് സഹായം എത്തിക്കാനായി കൊച്ചി സിറ്റി പോലീസ് പ്രത്യേക സംവിധാനം ആരംഭിച്ചു. ഇതിന്റെ ഉദ്ഘാടനം കൊച്ചി സിറ്റി പോലീസ് കമ്മീഷണർ വിജയ്.എസ്.സാക്കറെ നിർവഹിച്ചു.
കോവിഡ് 19 വ്യാപനം മൂലം ബുദ്ധിമുട്ടുന്ന വിദേശ പൗര•ാർക്ക് ആരോഗ്യ ക്ലിയറൻസ് സർട്ടിഫിക്കറ്റ്, വൈദ്യസഹായം, താമസ സൗകര്യം എന്നിവ ലഭിക്കുന്നതിന് ഈ സെല്ലുമായി ബന്ധപ്പെടാം. കൂടാതെ യാത്രാസൗകര്യങ്ങൾ, ടിക്കറ്റ്, വിസ എന്നിവ ലഭിക്കുന്നതിനും ഈ സെല്ലിന്റെ സഹായം തേടാം. 8590202060 എന്ന നമ്പറിൽ വാട്‌സാപ്പ് സന്ദേശമോ, വീഡിയോ, ഓഡിയോ, ടെക്സ്റ്റ് സന്ദേശങ്ങളോ അയച്ച് സഹായം അഭ്യർത്ഥിക്കാം. സന്ദേശം ലഭിച്ചാലുടൻ തന്നെ ഒരു പോലീസ് ഉദ്യോഗസ്ഥൻ വിദേശിയുമായി ബന്ധപ്പെട്ട് ആവശ്യമായ സഹായം ചെയ്തു നൽകും.
കോവിഡ് 19 ബാധയുടെ പശ്ചാത്തലത്തിൽ ബുദ്ധിമുട്ട് അനുഭവിക്കുന്ന വിദേശികൾക്ക് ഏത് സമയത്തും ഈ സെല്ലിന്റെ സഹായം വിനിയോഗിക്കാവുന്നതാണ്.