2017 ഡിസംബര്‍ 23 ന് നടന്ന ആധാരമെഴുത്ത് ലൈസന്‍സിനുള്ള പരീക്ഷയില്‍ പങ്കെടുത്തവര്‍ക്ക് ലഭിച്ച മാര്‍ക്ക് വിവരം രജിസ്ട്രേഷന് വകുപ്പിന്റെ ഔദേ്യാഗിക വെബ്സൈറ്റായ www.keralaregistration.gov.in ല്‍ പ്രസിദ്ധീകരിച്ചതായി ആധാരമെഴുത്ത് ലൈസന്‍സിംഗ് അതോറിറ്റിയായ രജിസ്ട്രേഷന് ഡെപ്യൂട്ടി ഇന്‍സ്പെക്ടര്‍ ജനറല്‍ (ലൈസന്‍സിംഗ്) വി.എം. ഉണ്ണി അറിയിച്ചു. പരീക്ഷാഫലം ജനുവരി 25 ന് വെബ്സൈറ്റില്‍ പ്രസിദ്ധീകരിച്ചിരുന്നു. റീവാല്യുവേഷനുള്ള അപേക്ഷകള്‍ രജിസ്ട്രേഷന് ഡി.ഐ.ജിക്ക്(ലൈസന്‍സിംഗ്) ഫെബ്രുവരി 24 വരെ സമര്‍പ്പിക്കാം.
