കണ്ണൂർ: കോവിഡ് 19 ന്റെ പശ്ചാത്തലത്തില്‍ ജില്ലയിലെ വിവിധ ആരോഗ്യ വകുപ്പ് സ്ഥാപനങ്ങള്‍ക്ക് കീഴില്‍ താല്‍ക്കാലികാടിസ്ഥാനത്തില്‍ ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍, ജൂനിയര്‍ പബ്ലിക് ഹെല്‍ത്ത് നഴ്‌സ് തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ചു. താല്‍പര്യമുള്ള ഉദ്യോഗാര്‍ത്ഥികള്‍ ബയോഡാറ്റയും യോഗ്യതാ സര്‍ട്ടിഫിക്കറ്റുകളുടെ പകര്‍പ്പും സഹിതം hrdmohknr@gmail.com എന്ന ഇമെയില്‍ വിലാസത്തില്‍ മെയ് അഞ്ചിന് അഞ്ച് മണിക്കകം അപേക്ഷ സമര്‍പ്പിക്കണം. വിശദ വിവരങ്ങള്‍ക്ക് ഫോണ്‍: 04972 700194.