എറണാകുളം :അവധി ദിനങ്ങളിൽ വീടുകളിൽ ലോക്ക് ഡൗൺ ആയ വിദ്യാർത്ഥികൾക്ക് വേണ്ടി ജില്ല ഹോമിയോ ആശുപത്രി സംഘടിപ്പിക്കുന്ന തന്മയി ക്യാമ്പിൽ പങ്കെടുക്കുന്ന വിദ്യാർത്ഥികൾക്ക് കളക്ടർ എസ്. സുഹാസിനോട് ചോദിക്കാനുണ്ടായിരുന്നത് നിരവധി ചോദ്യങ്ങൾ ആയിരുന്നു. എന്ന് ക്ലാസ്സിൽ പോകാം എന്ന് തുടങ്ങി കോവിഡ് പ്രവർത്തനങ്ങൾ ബുദ്ധിമുട്ടായി തോന്നുന്നോ എന്ന് വരെ അറിയാൻ കുട്ടികൾക്ക് കൗതുകം. ഹോമിയോപ്പതി ഡിപ്പാർട്മെന്റ് കുട്ടികളിലെ സാമൂഹിക, പഠന വൈകല്യങ്ങൾ കണ്ടെത്തി പരിഹരിക്കുന്നതിനായി സംഘടിപ്പിക്കുന്ന ആയുഷ്മാൻ പ്രോജെക്ടിന്റെയും കൗമാരക്കാരായ വിദ്യാർത്ഥികളുടെ പ്രശ്നങ്ങൾ പരിഹരിക്കുന്നതിനായി നടത്തുന്ന സർഗമയ പ്രോജെക്ടിന്റെയും ഭാഗമായാണ് തന്മയി ഓൺലൈൻ ക്യാമ്പ് സംഘടിപ്പിക്കുന്നത്. ഏപ്രിൽ 16 മുതൽ മെയ്‌ 16 വരെ നടക്കുന്ന ക്യാമ്പിൽ നാല്പതോളം വിദ്യാർത്ഥികൾ പങ്കെടുക്കുന്നുണ്ട്. ഹോമിയോപതി വിഭാഗം ഡി. എം. ഒ ഡോ. ലീന റാണിയും ജില്ല ഹോമിയോ ആശുപത്രി സൂപ്രണ്ട് ഡോ. ലതയുമാണ് ക്യാമ്പിന് നേതൃത്വം നൽകുന്നത്. തിങ്കൾ മുതൽ ശനി വരെയുള്ള ദിവസങ്ങളിൽ 10 മണി മുതൽ 11 മണി വരെയാണ് ക്യാമ്പ്