എറണാകുളം: ജില്ലയിലെത്തുന്ന ഓരോ ട്രക്കുകളെയും പ്രത്യേകമായി നിരീക്ഷിക്കാനുള്ള സംവിധാനമൊരുക്കിയാണ് ജില്ല ഭരണകൂടം കോവിഡ് കാലത്ത് മാതൃക സൃഷ്ടിക്കുന്നത്. ജില്ലയിലേക്ക് പ്രവേശിക്കുന്ന ഓരോ ട്രക്കിന്റെയും വിവരങ്ങള്‍ പ്രത്യേകമായി തയ്യാറാക്കിയ വെബ് ആപ്ലിക്കേഷന്‍ വഴി സര്‍വൈലന്‍സ് യൂണിറ്റിലേക്കെത്തുന്ന തരത്തിലാണ് ജില്ല ഭരണകൂടം ക്രമീകണങ്ങള്‍ നടത്തിയിട്ടുള്ളത്. ജില്ലയില്‍ കഴിയുന്ന ദിവസങ്ങളില്‍ മുഴുവന്‍ സര്‍വൈലന്‍സ് യൂണിറ്റില്‍ നിന്ന് നേരിട്ട് വിളിച്ച് രോഗ ലക്ഷണങ്ങള്‍ ഉണ്ടോയെന്ന് വിലയിരുത്തും. തിരികെ മടങ്ങുന്നതു വരെ ഇവരുടെ ആരോഗ്യ സ്ഥിതി പരിശോധിച്ച് കോവിഡ് വ്യാപനമുണ്ടാവുന്നില്ലെന്ന് ഉറപ്പ് വരുത്താനുള്ള ശ്രമത്തിലാണ് ജില്ല ഭരണകൂടം. റൂറല്‍ മേഖലയിലെ രണ്ട് പ്രവേശന സ്ഥലങ്ങളിലും സിറ്റി പരിധിയിലെ ആറ് സ്ഥലങ്ങളിലും പോലീസ് ഉദ്യോഗസ്ഥരുടെ നേതൃത്വത്തില്‍ കര്‍ശന പരിശോധനയാണ് നടത്തുന്നത്.
