ലാല്‍ബഹദൂര്‍ ശാസ്ത്രി സാങ്കേതിക കാര്യാലയം (എല്‍.ബി.എസ്) ആലത്തൂര്‍ ഉപകേന്ദ്രത്തില്‍ ഹ്രസ്വകാല കോഴ്സിന് അപേക്ഷിക്കാം. ആറ് മാസത്തെ ഡി.സി.എഫ്.എ കോഴ്സിന് പ്ലസ് ടു കോമേഴ്സ് വിജയം /ബി.കോം/എം.കോം/പ്ലസ് ടു, ഡിഗ്രി യോഗ്യതയ്ക്കു പുറമെ അക്കൗണ്ടിങ്ങ് പരിജ്ഞാനം അഭികാമ്യം. ആറ് മാസത്തെ ഡി.സി.എ (എസ്) കോഴ്സിന് പ്ലസ്ടു യോഗ്യതയായി പരിഗണിക്കും. നാല് മാസത്തെ ഡി.ഇ.ഒ.എ(ഇംഗ്ലീഷ് & മലയാളം)യ്ക്ക് എസ്.എസ്.എല്‍.സിയാണ് യോഗ്യത. എസ്.സി, എസ്.ടി, ഒ.ഇ.സി വിദ്യാര്‍ഥികള്‍ക്ക് ഫീസ് അടക്കേണ്ടതില്ല. വിശദവിവരങ്ങള്‍ക്ക് ഓഫീസര്‍- ഇന്‍- ചാര്‍ജ്ജ്, എല്‍.ബി.എസ് സബ് സെന്റര്‍, ആലത്തൂര്‍ എന്ന വിലാസത്തില്‍ ലഭിക്കും. ഫോണ്‍-04922 222660.
