കോവിഡ് 19 മഹാമാരി മൂലം സാമ്പത്തിക കാർഷിക മേഖലകളിൽ വെല്ലുവിളികൾ നേരിടുന്ന കേരളത്തിന് ഇതിനെ അതിജീവിക്കുന്നതിനും ഭക്ഷ്യസ്വയംപര്യാപ്തത കൈവരിക്കുന്നതിനുമായി കേരള സർക്കാർ നടപ്പിലാക്കുന്ന സംയോജിത കാർഷിക പുനരുജ്ജീവന പദ്ധതിയായ സുഭിക്ഷകേരളത്തിന്റെ കർഷക രജിസ്ട്രേഷൻ പോർട്ടൽ പ്രവർത്തനം തുടങ്ങി.
www.aims.kerala.gov.in/
വ്യക്തിഗത വിവരങ്ങൾക്ക് പുറമെ കൃഷി സ്ഥലത്തിന്റെ വിവരങ്ങൾ, കൃഷി ചെയ്യുവാൻ ഉദ്ദേശിക്കുന്ന കാർഷിക വിളകളുടെ നടീൽ, വിളവെടുപ്പ് ഉൾപ്പെടെയുള്ള വിവരങ്ങൾ ശേഖരിക്കും. ഇത് ക്രോഡീകരിച്ച് പദ്ധതി ആസൂത്രണത്തിനും നടത്തിപ്പിനുമായി വാർഡ്/ പഞ്ചായത്ത്/ കൃഷി ഭവൻ തലത്തിലും, ജില്ലാതലത്തിലും സംസ്ഥാനതലത്തിലും ലഭ്യമാക്കും. വിളവെടുപ്പ് ഉൾപ്പെടെയുള്ള വിവരങ്ങൾ കർഷകർക്ക് നഷ്ടം ഉണ്ടാകാത്ത രീതിയിൽ സംഭരണ-വിതരണത്തിനായി വി.എഫ്.പി.സി.കെ, ഹോർട്ടികോർപ് എന്നീ സ്ഥാപനങ്ങൾക്ക് ലഭ്യമാക്കും.
കൃഷി ഉദ്യോഗസ്ഥരുടെ സ്ഥലപരിശോധനയുടെ അടിസ്ഥാനത്തിൽ സർക്കാരിൽ നിന്നുള്ള ആനുകൂല്യങ്ങൾ സമയബന്ധിതമായും സുതാര്യമായും ഗുണഭോക്താക്കൾക്ക് ലഭ്യമാക്കുന്നതിന് പോർട്ടിലിലെ വിവരങ്ങൾ ഉപയോഗിക്കും. പോർട്ടൽ സംബന്ധിച്ച സംശയ നിവാരണത്തിന് ഫോൺ: 0471-2303990, 0471-2309122, ഇ-മെയിൽ: subhikshakeralam@gmail.com.