കായിക യുവജനകാര്യ ഡയറക്ടറേറ്റ് വഴി നടപ്പിലാക്കുന്ന കായിക ക്ലബ്ബുകൾക്കും സർക്കാർ സ്കൂളുകൾക്കും സ്പോർട്സ്/ ഫിറ്റ്നസ് ഉപകരണങ്ങൾ വാങ്ങുന്നതിനുള്ള സാമ്പത്തിക സഹായ പദ്ധതിയിലേക്കുള്ള അപേക്ഷ സമർപ്പിക്കുന്നതിനുള്ള അവസാന തീയതി ജനുവരി 20 വരെ ദീർഘിപ്പിച്ചു. ഗവ. സ്കൂളുകളും രജിസ്റ്റർ ചെയ്ത കായിക ക്ലബ്ബുകളും ഈ പദ്ധതിയുടെ ഗുണഭോക്താക്കാളാണ്. അപേക്ഷാഫോറത്തിന്റെ മാതൃകയും സാമ്പത്തിക സഹായം അനുവദിക്കുന്നതിനുള്ള യോഗ്യതാ മാനദണ്ഡങ്ങളും https://dsya.kerala.gov.in/ ൽ ലഭ്യമാണ്. സാമ്പത്തിക സഹായത്തിന് അപേക്ഷിക്കുന്നവർ മാർഗ്ഗരേഖയിൽ പരാമർശിക്കുന്ന എല്ലാ രേഖകളും ഉൾപ്പെടുത്തി അപേക്ഷ അതത് ജില്ലാ സ്പോർട്സ് കൗൺസിൽ നേരിട്ടോ തപാൽ മുഖാന്തിരമോ 20 നകം സമർപ്പിക്കണം.