ആലപ്പുഴ ജില്ലയില്‍ വിദേശത്തു നിന്നും വന്ന 18 പേരെയാണ് ഇന്ന് അമ്പലപ്പുഴ, ചേര്‍ത്തല താലൂക്കുകളിലെ കോവിഡ് കെയര്‍ സെന്ററുകളില്‍ പ്രവേശിപ്പിച്ചത്.
റിയാദില്‍ നിന്നും ഇന്ന് പുലര്‍ച്ചെ കരിപ്പൂര്‍ വിമാനത്താവളത്തില്‍ എത്തിയ ആലപ്പുഴ ജില്ലയില്‍ നിന്നുള്ള മൂന്ന് പേര്, ദമാമില്‍ നിന്നും നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ എത്തിയ അഞ്ച് പേര്, ക്വാലാലംപൂരില്‍ നിന്നും ഇന്ന് പുലര്‍ച്ചെ നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ എത്തിയ മൂന്ന് പേര് എന്നിവരെ അമ്പലപ്പുഴ താലൂക്കിലെ കോവിഡ് കെയര്‍ സെന്ററില്‍ പ്രവേശിപ്പിച്ചു. ആകെ ജില്ലക്കാരായ 11 പേരെയാണ് ഇന്ന് അമ്പലപ്പുഴ താലൂക്കിലെ കോവിഡ് കെയര്‍ സെന്ററുകളില്‍ പ്രവേശിപ്പിച്ചത്
ലണ്ടനില്‍ നിന്നും ഇന്ന് രാവിലെ 6.45 ഓടെ നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ എത്തിയ ആലപ്പുഴ ജില്ലക്കാരായ ഏഴ് പേരെ ചേര്‍ത്തല താലൂക്കിലെ കോവിഡ് കെയര്‍ സെന്ററില്‍ പ്രവേശിപ്പിച്ചു. നാല് പുരുഷന്മാരും മൂന്ന് സ്ത്രീകളുമാണുള്ളത്. 12.30 ഓടെയാണിവര്‍ കോവിഡ് കെയര്‍ സെന്ററില്‍ എത്തിയത്.
