ആലപ്പുഴ:  ജില്ലയിൽ ഇന്ന് ഒരാൾക്ക് കോവിഡ് സ്ഥിരീകരിച്ചു. ഇന്നലെ കോവിഡ് സ്ഥിരീകരിച്ച മാവേലിക്കര സ്വദേശിയായ ഗർഭിണിയുടെ ഭർത്താവിനാണ് കോവിഡ്. മെയ് 9ന് കുവൈറ്റിൽ നിന്നും കൊച്ചിയിൽ വിമാനത്തിലെത്തിയ ഇദ്ദേഹം ടാക്സിയിൽ വീട്ടിലെത്തി ഹൗസ് ക്വാറൻറൈനിൽ ആയിരുന്നു. അദ്ദേഹത്തെ മെഡിക്കൽ കോളേജിലേക്ക് മാറ്റി. ഇതോടെ കോവി‍ഡ് ബാധിച്ച് ചികിത്സയിലുള്ള ആലപ്പുഴ ജില്ലക്കാരുടെ ആകെ എണ്ണം ആറാണ്.

ഇതില്‍ ഒരാള്‍ മഞ്ചേരി മെഡിക്കല്‍ കോളേജില്‍ ചികിത്സയിലാണ്.