വയനാട് ജില്ലയില്‍ രണ്ട് പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. എടവക പഞ്ചായത്ത് പരിധിയിലെ 30 വയസ്സുകാരനും 47 കാരിയായ തമിഴ്‌നാട് ഗൂഡല്ലൂര്‍ സ്വദേശിനിക്കുമാണ് ജില്ലയില്‍ കോവിഡ് സ്ഥിരീകരിച്ചത്. എടവക സ്വദേശി മാലദ്വീപില്‍ നിന്നും തിരിച്ചെത്തിയതാണ്. തമിഴ്‌നാട് സ്വദേശി നി ദുബായില്‍ നിന്നും മേയ് 17 ന് കോഴിക്കോട് വിമാനത്താവളം വഴി ജില്ലയിലെത്തിയതാണ്. ഇരുവരും  കല്‍പ്പറ്റയിലെ സ്വകാര്യ ഹോട്ടലില്‍ നിരീക്ഷണത്തില്‍ കഴിയുകയായിരുന്നു. പരിശോധന ഫലം പോസിറ്റീവായതിനെ തുടര്‍ന്ന് ഇരുവരെയും മാനന്തവാടി ജില്ലാ ആശുപത്രിയില്‍ അഡ്മിറ്റു ചെയ്തു.