കൊച്ചി: ഹൈസ്‌കൂള്‍ മുതല്‍ ഹയര്‍ സെക്കന്റെറി തലം വരെയുള്ള വിദ്യാര്‍ത്ഥികള്‍ക്കായി ‘കൃഷിയെന്ന പൈതൃകം’ എന്ന വിഷയത്തില്‍ ലേഖന മത്സരം നടത്തുന്നു. കയ്യെഴുത്തു പ്രതി 8 ഫുള്‍സ്‌കാപ്പിലും ടൈപ്പുചെയ്തത് 5 പേജിലും കൂടരുത്. രചയിതാവിന്റെ പേരും വിലാസവും ഫോണ്‍ നമ്പറും ലേഖനത്തില്‍ ചേര്‍ക്കാതെ പ്രത്യേക പേജില്‍ മാത്രമെഴുതിയൂം സ്‌കൂള്‍ മേലധികാരിയുടെ സാക്ഷിപത്രത്തോടൊപ്പം, പത്രാധിപര്‍, കേരള കര്‍ഷകന്‍, ഫാം ഇന്‍ഫര്‍മേഷന്‍ ബ്യൂറോ, കവടിയാര്‍, തിരുവനന്തപുരം -3 അല്ലെങ്കില്‍ editorkkfib@gmail.com എന്ന ഇ-മെയില്‍ വിലാസത്തിലോ മാര്‍ച്ച് 10 നകം അയക്കണം.
