കൊല്ലം ജില്ലാ പഞ്ചായത്ത് ഹ്യൂമന്‍ റിസോഴ്സ് ആന്റ് ഐ.ടി സ്കില്‍ ഡവലപ്മെന്റ് സെന്ററില്‍ ഫെബ്രുവരി 27ന് ആരംഭിക്കുന്ന കരകൗശല ഉത്പന്ന നിര്‍മാണ, കമ്പ്യൂട്ടര്‍ കോഴ്സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു.
സക്രീന്‍ പ്രിന്റിംഗ്, ഫാന്‍സി ബാഗ് നിര്‍മാണം, അലങ്കാര നെറ്റിപ്പട്ട നിര്‍മാണം, സോപ്പ് നിര്‍മാണം, ലിക്വിഡ് എംബ്രോയിഡറി, ഫ്ളവര്‍ മേക്കിംഗ്, പേപ്പര്‍ ബാഗ് ആന്റ് ബിഗ്ഷോപ്പര്‍ നിര്‍മാണം, പാവ നിര്‍മാണം, ഗ്ലാസ് പെയിന്റിംഗ്, തഞ്ചാവൂര്‍ പെയിന്റിംഗ്, കുട നിര്‍മാണം, ഫാബ്രിക് പെയിന്റിംഗ്, ജൂവലറി മേക്കിംഗ്, മെഴുകുതിരി നിര്‍മാണം, അഡ്വാന്‍സ്ഡ് ബാഗ് മേക്കിംഗ് എന്നിവയാണ് കോഴ്സുകള്‍.
പത്താം ക്ലാസ് യോഗ്യതയും 18നും 40നും മധ്യേ പ്രായവുമുള്ള യുവതീയുവാക്കള്‍ക്ക് എം.എസ്. ഓഫീസ്, ഡി.ടി.പി കോഴ്സുകള്‍ക്കും അപേക്ഷിക്കാം. ജില്ലാ പഞ്ചായത്തിലെ ഹ്യൂമന്‍ റിസോഴ്സ് ആന്റ് ഐ.ടി സ്കില്‍ ഡവലപ്മെന്റ് സെന്ററില്‍ ഫെബ്രുവരി 26ന് മുന്‍പ് അപേക്ഷ സമര്‍പ്പിക്കണം. കൂടുതല്‍ വിവരങ്ങള്‍ 0474 2791190 എന്ന ഫോണ്‍ നമ്പരില്‍ ലഭിക്കും.