2020-21  അധ്യയന വർഷത്തെ സംസ്ഥാന ഹയർ സെക്കന്ററി സ്‌കൂൾ അദ്ധ്യാപക നിയമനത്തിനുളള സെലക്ഷൻ കമ്മിറ്റിയിൽ അംഗമാകുന്നതിന് ഗവൺമെന്റ് ഡെപ്യൂട്ടി സെക്രട്ടറി/ ഡെപ്യൂട്ടി കളക്ടർ റാങ്കിൽ കുറയാത്ത ഉദ്യോഗസ്ഥർ അവരുടെ പേര് വിവരങ്ങൾ പെൻ നമ്പർ സഹിതം നൽകണം. ജില്ലാ കളക്ടർ മുഖേന പേരുവിവരങ്ങൾ നൽകുന്ന ഉദ്യോഗസ്ഥർ വീണ്ടും അപേക്ഷ നൽകേണ്ടതില്ല.

അപേക്ഷകൾ  Office of the Director of General Education, Higher Secondary Wing, Housing Board Building, Santhi Nagar, Thiruvananthapuram-01 എന്ന വിലാസത്തിൽ 27ന് വൈകീട്ട് നാലിനു മുൻപ് ലഭ്യമാക്കണം. ഫോൺ: 0471-2323198. പേരുവിവരങ്ങൾ  jdacad@gmail.com എന്ന ഇ-മെയിൽ വിലാസത്തിൽ ലഭ്യമാക്കണം.