ജില്ലാ ശിശുസംരക്ഷണ യൂണീറ്റിന്റെ നേതൃത്വത്തിൽ ജില്ലയിലെ നഴ്സിങ്ങ് വിദ്യാർത്ഥികൾക്കായി നടപ്പിലാക്കുന്ന പോക്സോ ബോധവൽക്കരണ പരിപാടി ഫാത്തിമമാതാ നഴ്സിങ്ങ് സ്കൂളിൽ മുൻ സംസ്ഥാന ബാലാവകാശ സംരക്ഷണ കമ്മീഷൻ അംഗം ഗ്ലോറി ജോർജ്ജ് ഉദ്ഘാടനം ചെയ്തു. ജില്ലാ ശിശുസംരക്ഷണ ഓഫീസർ കെ. കെ പ്രജിത്ത് അധ്യക്ഷത വഹിച്ചു. പോക്സോ നിയമ ബോധവൽക്കരണം, ജില്ലാ ശിശുസംരക്ഷണ യൂണീറ്റിന്റെ പ്രവർത്തനങ്ങളെക്കുറിച്ചും സേവനങ്ങളും എന്നീ വിഷയങ്ങളിൽ ജില്ലാ പ്രൊബേഷൻ ഓഫീസർ അഷറഫ് കാവിൽ, പ്രൊട്ടക്ഷൻ ഓഫീസർ വിക്ടർജോൺസൺ എന്നിവർ ക്ലാസ്സെടുത്തു. നഴ്സിങ്ങ് സ്കൂൾ പ്രിൻസിപ്പാൾ സിസ്റ്റർ ലിറ്റിൽ തെരേസ, പി.ടി അഭിത, കെ.രഞ്ജു, കെ.വി അഖിലേഷ് എന്നിവർ സംസാരിച്ചു.
