ജില്ലാ പഞ്ചായത്ത് വിജയജ്വാല, പൊതുവിദ്യാഭ്യാസ വകുപ്പ് എന്നിവ ചേർന്ന് ജില്ലയിലെ ഹൈസ്‌കൂൾ വിദ്യാർഥികൾക്കായി നടത്തുന്ന സർഗ്ഗായനം സാഹിത്യ ചിത്രരചന ക്യാമ്പ് പരിയാരം ഗവ.ഹൈസ്‌കൂളിൽ സമാപിച്ചു. ജില്ലാ പഞ്ചായത്ത് പ്രസിഡൻറ് ടി. ഉഷാകുമാരി ഉദ്ഘാടനം ചെയ്തു. ജില്ലയിലെ വിവിധ സ്‌കൂളുകളിൽ നിന്നായി എൺപതോളം കുട്ടികളാണ് രണ്ടു ദിവസത്തെ ക്യാംപിൽ പങ്കെടുത്തു. ജില്ലാ പഞ്ചായത്ത് അംഗം കെ. മിനി അധ്യക്ഷത വഹിച്ചു. പ്രധാനാധ്യാപിക കെ.കെ. രജനി,സീനിയർ അസിസ്റ്റൻറ് എം. സുനിൽ കുമാർ, മുട്ടിൽ ഗ്രാമപഞ്ചായത്ത് അംഗം കെ. സുഭദ്ര, പി.ടി.എ. പ്രസിഡൻറ് ഒ. കുട്ടിഹസ്സൻ, സി.കെ. പവിത്രൻ, അഷറഫ് വാഴയിൽ, സി. ജയരാജൻ, വിനോദ് പുഷ്പത്തൂർ, അനീഷ് ജോസഫ്, ഫൈസൽ പാപ്പിന തുടങ്ങിയവർ സംസാരിച്ചു. എഴുത്തുകാരായ ഷാജി പുൽപ്പള്ളി, അനിൽ കുറ്റിച്ചിറ, പി.ജി. ലത, പി.കെ. ജയചന്ദ്രൻ, ഏച്ചോം ഗോപി ചിത്രകാര•ാരായ ആതിര ഉണ്ണികൃഷ്ണൻ, ജയൻ മൊട്ടമ്മൽ, നോവലിസ്റ്റ് ഹാരീസ് നെ•േനി, മാത്യൂസ് വൈത്തിരി എന്നിവർ ക്ലാസ്സെടുത്തു.
സമാപന സമ്മേളനം ജില്ലാ പഞ്ചായത്ത് വിദ്യാഭ്യാസ സ്റ്റാൻറിങ് കമ്മിറ്റി ചെയർപേഴ്‌സൺ എ. ദേവകി ഉദ്ഘാടനം ചെയ്തു. വയനാട്ടിലെ എഴുത്തുകാരുടെ പുസ്തകങ്ങളും മലയാളത്തിലെ അൻപതോളം എഴുത്തുകാരുടെ കത്തുകൾ, പഴയകാല മാസികകൾ എന്നിവയും പ്രദർശിപ്പിച്ചു.