പുതുതായി കൊവിഡ് ബാധ റിപ്പോര്‍ട്ട് ചെയ്യപ്പെട്ട ജില്ലയിലെ 26 തദ്ദേശ സ്വയംഭരണ വാര്‍ഡുകള്‍ കൂടി കണ്ടെയിന്‍മെന്റ് സോണുകളായി ജില്ലാ കലക്ടര്‍ പ്രഖ്യാപിച്ചു. കണ്ണൂര്‍ കോര്‍പ്പറേഷന്‍ 19, 41 ഡിവിഷനുകളും ഇരിട്ടി 1, കീഴല്ലൂര്‍ 12, പെരളശ്ശേരി 7, ആന്തൂര്‍ 3, മാങ്ങാട്ടിടം 3, ചൊക്ലി 17 എന്നീ വാര്‍ഡുകളുമാണ് പുതുതായി കണ്ടെയിന്‍മെന്റ് സോണുകളായത്.
ഇവിടങ്ങളില്‍ വിദേശ രാജ്യങ്ങളില്‍ നിന്നും ഇതര സംസ്ഥാനങ്ങളില്‍ നിന്നും എത്തിയവര്‍ക്കാണ് കൊവിഡ് ബാധയെന്നതിനാല്‍ രോഗികളുടെ വീട് കേന്ദ്രമാക്കി 100 മീറ്റര്‍ ചുറ്റളവില്‍ വരുന്ന പ്രദേശങ്ങളാണ് കണ്ടെയിന്‍മെന്റ് സോണുകളാക്കുക.
ഇതിനു പുറമെ, സമ്പര്‍ക്കം മൂലം രോഗബാധയുണ്ടായ കണ്ണൂര്‍ കോര്‍പ്പറേഷന്‍ 29, 54 ഡിവിഷനുകളും കടന്നപ്പള്ളി പാണപ്പുഴ 9, കൂത്തുപറമ്പ 11, 26, അഴീക്കോട് 4, 20, പരിയാരം 7, 17, എരമം കുറ്റൂര്‍ 9, ഉളിക്കല്‍ 1, ചെമ്പിലോട് 7, പയ്യന്നൂര്‍ 37, 43, പടിയൂര്‍ കല്ല്യാട് 13, മലപ്പട്ടം 13, ചെറുകുന്ന് 7, ശ്രീകണ്ഠാപുരം 25 എന്നീ വാര്‍ഡുകളും പൂര്‍ണമായി അടച്ചിടും.