ഇന്നലെയും ഇന്നും ജില്ലയിലുണ്ടായ കനത്ത മഴയില്‍ 47 വീടുകള്‍ ഭാഗീകമായും രണ്ടു വീടുകള്‍ പൂര്‍ണമായും തകര്‍ന്നതായി ജില്ലാ ഭരണകൂടം അറിയിച്ചു.
നെടുമങ്ങാട് താലൂക്കിലെ ഉഴമലയ്ക്കല്‍ വില്ലേജില്‍ മരം വീണ് ഒരു മരണം സംഭവിച്ചു. ഇന്നുണ്ടായ കടല്‍ ക്ഷോഭത്തില്‍ പൂന്തുറ ചേരിയമുട്ടത്ത് ഇരുപതോളം വീടുകളില്‍ വെള്ളംകയറി. ഇവിടെനിന്നും അഞ്ച് കുടുംബങ്ങളെ മാറ്റിപാര്‍പ്പിച്ചതായും ജില്ലാ ഭരണകൂടം അറിയിച്ചു.
ദുരന്തനിവാരണ അതോറിറ്റി യോഗം ചേര്‍ന്നു
ജില്ലയിലെ കോവിഡ്-19 പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തുന്നതിനായി കളക്ടറേറ്റില്‍ ജില്ലാ ദുരന്ത നിവാരണ അതോറിറ്റിയുടെ യോഗം ചേര്‍ന്നു. ജില്ലാ കളക്ടര്‍ ഡോ. നവജ്യോത് ഖോസയുടെ അധ്യക്ഷതയില്‍ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് വി. കെ. മധുവിന്റ സാന്നിധ്യത്തില്‍ നടന്നയോഗത്തില്‍ അടിയന്തിര പ്രാധാന്യമര്‍ഹിക്കുന്ന വിഷയങ്ങളില്‍ ചര്‍ച്ച നടന്നു. തീരദേശ കണ്ടെയിന്‍മെന്റ് സോണുകളിലെ സ്ഥിതിഗതികള്‍ യോഗം വിലയിരുത്തി.ജില്ലാ പോലീസ് മേധാവി ബല്‍റാം കുമാര്‍ ഉപാധ്യ, റൂറല്‍ പോലീസ് മേധാവി ബി. അശോകന്‍,ദുരന്ത നിവാരണ വിഭാഗം ഡെപ്യൂട്ടി കളക്ടര്‍ അനു എസ്. നായര്‍, ഡി.സി. പി. ദിവ്യ ഗോപിനാഥ്, ജില്ല മെഡിക്കല്‍ ഓഫീസര്‍ ഡോ. കെ. എസ്. ഷിനു , പോലീസ് ഉദ്യോഗസ്ഥര്‍, വിവിധ വകുപ്പുതല ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ യോഗത്തില്‍ പങ്കെടുത്തു.