കുറ്റിച്ചൽ ഗ്രാമ പഞ്ചായത്തിലെ മ ന്തിക്കളം, തച്ചൻകോട്, പരുത്തിപ്പള്ളി, പേഴുംമൂട് എന്നീ വാർഡുകളെ കണ്ടെയിന്‍മെന്റ് സോണായി ജില്ലാ കളക്ടര്‍ ഡോ. നവജ്യോത് ഖോസ പ്രഖ്യാപിച്ചു. ഈ വാര്‍ഡുകളോട് ചേര്‍ന്നുള്ള പ്രദേശങ്ങളിലും ജാഗ്രത പുലര്‍ത്തണം. ഈ പ്രദേശങ്ങളില്‍ നിശ്ചയിച്ചിരുന്ന പൊതുപരീക്ഷകള്‍ ഇനിയൊരു അറിയിപ്പുണ്ടാകുന്നതുവരെ നടത്താന്‍ പാടില്ല. കണ്ടെയിന്‍മെന്റ് സോണുകളില്‍ ഒരുതരത്തിലുള്ള ലോക്ക്ഡൗണ്‍ ഇളവുകളും ബാധകമായിരിക്കില്ലെന്നും ജില്ലാ കളക്ടര്‍ അറിയിച്ചു.

കണ്ടെയിന്‍മെന്റ് സോണുകള്‍ പിൻവലിച്ചു

തിരുവനന്തപുരം കോർപ്പറേഷനു കീഴിലെ കഴക്കൂട്ടം, ചാല, പള്ളിക്കൽ ഗ്രാമ പഞ്ചായത്തിനു കീഴിലെ കെ.കെ. കോണം, പള്ളിക്കൽ ടൗൺ, ഒന്നാംകല്ല്, കാട്ടുപുതുശ്ശേരി, പള്ളിക്കൽ, കൊട്ടിയ മുക്ക്, കാട്ടാക്കട ഗ്രാമപഞ്ചായത്തിനു കീഴിലെ കാട്ടാക്കട, പൊന്നറ എന്നീ വാർഡുകളെ കണ്ടെയിൻമെൻ്റ് സോൺ പട്ടികയിൽ നിന്നും ഒഴിവാക്കിയതായി ജില്ലാ കളക്ടര്‍ ഡോ. നവജ്യോത് ഖോസ അറിയിച്ചു.