ഓമല്ലൂര്‍ പഞ്ചായത്തില്‍ മഡോണ ഇന്റര്‍നാഷണല്‍ റസിഡന്‍ഷ്യല്‍ സ്‌കൂളും,
മെഴുവേലിയില്‍ കോവിഡ് കെയര്‍ സെന്ററായിരുന്ന ശ്രീ ബുദ്ധ എന്‍ജിനിയറിംഗ് കോളജ് ഹോസ്റ്റലുമാണ് ഫസ്റ്റ് ലൈന്‍ ട്രീറ്റ്‌മെന്റ് സെന്ററുകള്‍ ആക്കിയിട്ടുള്ളത്.
ഓമല്ലൂരില്‍  80 കിടക്കകളും, മെഴുവേലിയില്‍  110 കിടക്കകളുമാണ് സജ്ജീകരിച്ചിട്ടുള്ളത്. ഇതോടൊപ്പം മെയില്‍, ഫീമെയില്‍ വാര്‍ഡുകള്‍, ഡോക്ടേഴ്‌സ് റൂം, ഒബ്‌സര്‍വേഷന്‍ റൂം, നഴ്‌സസ് സ്റ്റേഷന്‍, ഫാര്‍മസി റൂം, റസ്റ്റ് റൂമുകള്‍, ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് പിപിടി കിറ്റ് ധരിക്കുന്നതിനായി ഡോണിങ്ങ്, ഡോഫിങ്ങ് റൂം, ശുചിമുറി ഭക്ഷണ മാലിന്യങ്ങള്‍ സംസ്‌കരിക്കുന്നതിനായി ഇന്‍സിനേറ്റര്‍  തുടങ്ങിയ എല്ലാ സജ്ജീകരണങ്ങളും
സിഎഫ്എല്‍റ്റിസികളില്‍ ക്രമീകരിച്ചിട്ടുണ്ടെന്ന് എംഎല്‍എ പറഞ്ഞു. ഡോക്ടര്‍, നഴ്‌സ്, മറ്റ്  ക്ലിനിക്കല്‍ സജ്ജീകരണങ്ങള്‍ എന്നിവ ഡിഎംഒ ക്രമീകരിക്കുന്ന മുറയ്ക്ക് ഉടനെ തന്നെ പ്രവര്‍ത്തനം ആരംഭിക്കുന്നതാണ്.

എംഎല്‍എയോടൊപ്പം മുന്‍ എംഎല്‍എ  കെ.സി. രാജഗോപാലന്‍, പഞ്ചായത്ത് പ്രസിഡന്റുമാരായ  എന്‍. ഗോപാലകൃഷ്ണക്കുറുപ്പ്, ഗീതാ വിജയന്‍, എല്‍. ആര്‍ ഡെപ്യൂട്ടി കളക്ടര്‍ രാജലക്ഷ്മി, കോഴഞ്ചേരി തഹസീല്‍ദാര്‍ ഓമനകുട്ടന്‍ പഞ്ചായത്ത് അംഗങ്ങളായ പി.എസ്. തോമസ്, ലക്ഷ്മി മനോജ്, സി.കെ. ഷൈനു, പി.കെ. ജയശ്രീ, ശാരദാ കുമാരി, അമ്പിളി, അഭിലാഷ്, രാധാ ചന്ദ്രന്‍, സത്യവ്രതന്‍, ഷൈനി ലാല്‍, ലീല, എ.ആര്‍. ബാലന്‍, ഗിരിജ ശുഭാനന്ദന്‍, പഞ്ചായത്ത് സെക്രട്ടറിമാരായ രാജീവ്, ആര്‍. സേതു, മെഡിക്കല്‍ ഓഫീസര്‍മാരായ ഡോ. ദിവ്യ, ഡോ. നിഷ, നോഡല്‍ ഓഫീസര്‍മാരായ സന്തോഷ് കുമാര്‍, അനീഷ് എന്നിവര്‍ പങ്കെടുത്തു.