സംസ്ഥാന പട്ടികജാതി-പട്ടികവര്‍ഗ റസിഡന്‍ഷ്യല്‍ എഡ്യൂക്കേഷണല്‍ സൊസൈറ്റിയുടെ നിയന്ത്രണത്തില്‍ പട്ടികവര്‍ഗ വികസന വകുപ്പിന് കീഴില്‍ പ്രവര്‍ത്തിക്കുന്ന മോഡല്‍ റസിഡന്‍ഷ്യല്‍ സ്‌കൂള്‍, ആശ്രമം സ്‌കൂളുകളില്‍ ഹയര്‍ സെക്കന്‍ഡറി ടീച്ചര്‍, ഹൈസ്‌കൂള്‍ അസിസ്റ്റന്റ് തസ്തികകളിലേക്കും ആശ്രമം സ്‌കൂള്‍ പ്രധാനാധ്യാപകന്റെ തസ്തികയിലേക്കും 2018-19 അധ്യയന വര്‍ഷം താല്‍ക്കാലികമായി ഉണ്ടായേക്കാവുന്ന അധ്യാപക തസ്തികകളിലേക്കും 2018-19 അധ്യയന വര്‍ഷത്തേക്ക് മാത്രമായി കരാര്‍ അടിസ്ഥാനത്തില്‍ നിയമിക്കുന്നതിനായി ഓരോ വിഷയങ്ങള്‍ക്കും നിശ്ചിത യോഗ്യതയുള്ളവരില്‍ നിന്നും അപേക്ഷ ക്ഷണിച്ചു.
റസിഡന്‍ഷ്യല്‍ സ്വഭാവമുള്ളതിനാല്‍ സ്‌കൂളുകളില്‍ താമസിച്ച് പഠിപ്പിക്കുന്നതിന് സമ്മതമുള്ളവര്‍ മാത്രം അപേക്ഷിച്ചാല്‍ മതിയാകും. കരാര്‍ കാലാവധിയില്‍ യോഗ്യതാ പ്രമാണങ്ങളുടെ അസല്‍, ബന്ധപ്പെട്ട ഓഫീസര്‍ സമര്‍പ്പിക്കണം. അപേക്ഷ സമര്‍പ്പിക്കേണ്ട അവസാന തീയതി ഈ മാസം 15. ഫോണ്‍: 04994-255466