പട്ടികജാതി വികസന വകുപ്പിന്റെ ആഭിമുഖ്യത്തിൽ സാമൂഹ്യ പരിഷ്‌ക്കർത്താവ് മഹാത്മാ അയ്യൻകാളിയുടെ 157-ാം ജയന്തിദിനം ആഘോഷിച്ചു. ഇതിന്റെ ഭാഗമായി വെള്ളയമ്പലം സ്‌ക്വയറിലുള്ള അയ്യൻകാളി പ്രതിമയിൽ പുഷ്പാർച്ചന, അനുസ്മരണ പ്രഭാഷണം തുടങ്ങിയവ സംഘടിപ്പിച്ചു.

പരിപാടിയിൽ പട്ടികജാതി -പട്ടികവർഗ്ഗ പിന്നാക്ക ക്ഷേമ വകുപ്പ് മന്ത്രി എ.കെ. ബാലൻ, സഹകരണം ടൂറിസംവകുപ്പ് മന്ത്രി കടകംപളളി സുരേന്ദ്രൻ, ഡെപ്യൂട്ടി സ്പീക്കർ വി. ശശി, എം.എൽ.എമാരായ അഡ്വ. ബി സത്യൻ, അഡ്വ. വി.കെ പ്രശാന്ത്, പട്ടികജാതി – പട്ടിക വർഗ്ഗ വികസന വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി പുനീത് കുമാർ, പട്ടികവർഗ്ഗ വികസന ഡയറക്ടർ ഡോ.പി.പുഗഴേന്തി, പട്ടികജാതി വികസന വകുപ്പ് ഡയറക്ടർ പി.ഐ. ശ്രീവിദ്യ, കൗൺസിലർ പാളയം രാജൻ, മറ്റ് രാഷ്ട്രീയ, സാംസ്‌കാരിക നേതാക്കളും സാമൂഹ്യ പ്രവർത്തകരും പങ്കെടുത്തു.