വടശേരിക്കര ഗ്രാമപഞ്ചായത്തിലെ വാര്‍ഡ് 1 (കൈരളിപ്പടി മുതല്‍ ഐത്തല പാലം വരെ) വാര്‍ഡ് 2 (ജണ്ടായിക്കല്‍ മുതല്‍ റേഷന്‍കടപ്പടി വരെ), വള്ളിക്കോട് ഗ്രാമപഞ്ചായത്തിലെ വാര്‍ഡ് 6, 7, കുറ്റൂര്‍ ഗ്രാമപഞ്ചായത്തിലെ വാര്‍ഡ് 11, റാന്നി പഴവങ്ങാടി ഗ്രാമപഞ്ചായത്തിലെ വാര്‍ഡ് 10, മെഴുവേലി ഗ്രാമപഞ്ചായത്തിലെ വാര്‍ഡ് 13 (തവിട്ടുപൊയ്ക ഭാഗം) എന്നീ സ്ഥലങ്ങളില്‍ 2020 സെപ്തംബര്‍ 7 മുതല്‍ 7 ദിവസത്തേക്ക് കണ്ടെയ്ന്‍മെന്റ് സോണ്‍ നിയന്ത്രണം ഏര്‍പ്പെടുത്തി.
രോഗം സ്ഥിരീകരിച്ചവരുടെ സമ്പര്‍ക്കപട്ടിക ഉയരുന്നതുകണക്കിലെടുത്ത് പത്തനംതിട്ട ജില്ലാ മെഡിക്കല്‍ ഓഫീസറുടെ (ആരോഗ്യം) ശുപാര്‍ശ പ്രകാരമാണ് പുതിയ കണ്ടെയ്ന്‍മെന്റ് സോണുകള്‍ ജില്ലാ കളക്ടര്‍ പി.ബി.നൂഹ് പ്രഖ്യാപിച്ച് ഉത്തരവായത്.
കണ്ടെയ്ന്‍മെന്റ് സോണ്‍ നിയന്ത്രണം ദീര്‍ഘിപ്പിച്ചു
റാന്നി പഴവങ്ങാടി ഗ്രാമപഞ്ചായത്തിലെ വാര്‍ഡ് 8, മെഴുവേലി ഗ്രാമപഞ്ചായത്തിലെ വാര്‍ഡ് 1 (തവിട്ടുപൊയ്ക ഭാഗം) എന്നീ സ്ഥലങ്ങളില്‍ 2020 സെപ്തംബര്‍ 8 മുതല്‍ 7 ദിവസത്തേക്കുകൂടി കണ്ടെയ്ന്‍മെന്റ് സോണ്‍ നിയന്ത്രണം ദീര്‍ഘിപ്പിച്ച് ജില്ലാ കളക്ടര്‍ പി.ബി നൂഹ് ഉത്തരവ് പുറപ്പെടുവിച്ചു.
നിലവില്‍ പ്രഖ്യാപിച്ചിട്ടുള്ള കണ്ടെയന്‍മെന്റ് സോണ്‍ നിയന്ത്രണം അവസാനിക്കുന്ന സാഹചര്യത്തിലും കണ്ടെയന്‍മെന്റ് സോണ്‍ നിയന്ത്രണം ദീര്‍ഘിപ്പിക്കണമെന്നുള്ള പത്തനംതിട്ട ജില്ലാ മെഡിക്കല്‍ ഓഫീസറുടെ (ആരോഗ്യം) ശുപാര്‍ശയുടെ അടിസ്ഥാനത്തിലാണ് ഉത്തരവായത്.
കണ്ടെയ്ന്‍മെന്റ് സോണ്‍ നിയന്ത്രണത്തില്‍ നിന്നും ഒഴിവാക്കി
മെഴുവേലി ഗ്രാമപഞ്ചായത്തിലെ വാര്‍ഡ് 1 (തവിട്ടുപൊയ്ക ഭാഗം ഒഴികെ), വാര്‍ഡ് 9, വള്ളിക്കോട് ഗ്രാമപഞ്ചായത്തിലെ വാര്‍ഡ് 15 എന്നീ സ്ഥലങ്ങള്‍ 2020 സെപ്തംബര്‍ 8 മുതല്‍ കണ്ടെയ്ന്‍മെന്റ് സോണ്‍ നിയന്ത്രണത്തില്‍ നിന്നും ഒഴിവാക്കി ജില്ലാ കളക്ടര്‍ പി.ബി നൂഹ് ഉത്തരവ് പുറപ്പെടുവിച്ചു.
നിലവില്‍ പ്രഖ്യാപിച്ചിട്ടുള്ള കണ്ടെയന്‍മെന്റ് സോണ്‍ നിയന്ത്രണം അവസാനിക്കുന്ന സാഹചര്യത്തിലും കണ്ടെയ്ന്‍മെന്റ് സോണ്‍ നിയന്ത്രണം ദീര്‍ഘിപ്പിക്കണമെന്നുള്ള പത്തനംതിട്ട ജില്ലാ മെഡിക്കല്‍ ഓഫീസറുടെ (ആരോഗ്യം)ശുപാര്‍ശ ലഭ്യമാകാത്ത സാഹചര്യത്തിലുമാണ് ഉത്തരവായത്.