കൈറ്റ് നടപ്പാക്കുന്ന കേരളത്തിലെ ഓൺലൈൻ പരിശീലന പദ്ധതിയായ ‘കൂൾ’ (KITEs Open Online Learning) പരിശീലനത്തിന്റെ ഇരുപത്തി ഒന്നാം ബാച്ചിന്റെ സ്‌കിൽ ടെസ്റ്റ് ഫലം പ്രഖ്യാപിച്ചു. ഈ ബാച്ചിൽ പങ്കെടുത്ത 1498 അധ്യാപകരിൽ 1210 പേർ (80.77%) കോഴ്‌സ് വിജയിച്ചു. പരീക്ഷാ ഫലം www.kite.kerala.gov.in ൽ ലഭ്യമാണ്.