തിരുവനന്തപുരം: അമ്പൂരി പഞ്ചായത്തിലെ മലയോര മേഖലയിലെ ജനങ്ങളുടെ വര്‍ഷങ്ങളായുള്ള കാത്തിരിപ്പിനു വിരാമമിട്ട് കുമ്പിച്ചല്‍ക്കടവ് പാലം യാഥാര്‍ഥ്യമാകുന്നു. പാലം നിര്‍മാണത്തിനായി 17.25 കോടി രൂപ കിഫ്ബിയില്‍പ്പെടുത്തി അനുവദിച്ചു. സി.കെ. ഹരീന്ദ്രന്‍ എം.എല്‍.എയുടെ ശ്രമഫലമായാണ് പാലം നിര്‍മാണത്തിനു ഫണ്ട് അനുവദിച്ചത്.
നെയ്യാര്‍ കരിപ്പയാറിനു കുറുകേയാണു പാലം നിര്‍മാണം. 253.4 മീറ്റര്‍ നീളവും 11 മീറ്റര്‍ വീതിയുമുള്ള പാലത്തിന് ഒരു കിലോമീറ്റര്‍ വരുന്ന അപ്രോച്ച് റോഡും നിര്‍മിക്കും.
നിലവില്‍ കടത്തുതോണിയാണ് ഇതുവഴിയുള്ള യാത്രയ്ക്കു പ്രദേശവാസികളുടെ ആശ്രയം. മഴക്കാലത്ത് ഇത് അപകടസാധ്യതയുണ്ടാക്കുന്നതുമായി
സി.കെ. ഹരീന്ദ്രന്‍ എം.എല്‍.എ ഉദ്യോഗസ്ഥര്‍ക്കൊപ്പം പാലം നിര്‍മിക്കുന്ന പ്രദേശം സന്ദര്‍ശിച്ചു.