എറണാകുളം: കോവിഡ് 19 രോഗപ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി ജില്ലയിലെ വിവിധ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളില്‍ സജ്ജമാക്കിയ ഫസ്റ്റ് ലൈന്‍ ട്രീറ്റ്മെന്റ് സെന്റെറുകള്ക്കാവശ്യമായ (എഫ്.എൽ.ടി.സി) സാമഗ്രികള്‍ ലഭ്യമാക്കുന്നതിനായി ആരംഭിച്ച ജില്ലാതല കളക്ഷന്‍ സെന്ററിന്റെ പ്രവര്‍ത്തനം താത്ക്കാലികമായി നിര്‍ത്തി.
ജില്ലാ കളക്ടര്‍ എസ്. സുഹാസിന്റെ അഭ്യർത്ഥനപ്രകാരം സമൂഹത്തിന്റെ വിവിധ കോണുകളില്‍ നിന്നും കളക്ഷൻ സെന്ററില്‍ സംഭാവനകള്‍ ലഭിച്ചിരുന്നു. ജില്ലയിലെ 83 തദ്ദേശ സ്ഥാപനങ്ങളിലെ എഫ്.എല്‍.ടിസികള്ക്ക് സഹായമൊരുക്കാൻ കളക്ഷൻ സെന്ററിന് സാധിച്ചു. തൃക്കാക്കര കമ്മ്യൂണിറ്റി ഹാളില്‍ പ്രവര്‍ത്തിച്ചിരുന്ന കളക്ഷന്‍ സെന്ററിലെത്തിയ ജില്ലാ കളക്ടര്‍ സെന്ററിന്റെ പ്രവർത്തനങ്ങൾ വിലയിരുത്തി. കളക്ഷന്‍ സെന്ററിലേക്ക് വിവിധ സാമഗ്രികള്‍ നല്കി സഹായിച്ചവര്‍ക്കും സെന്ററില്‍ സേവനം അനുഷ്ഠിച്ച സന്നദ്ധ പ്രവര്‍ത്തകര്‍ക്കും ഉദ്യോഗസ്ഥര്‍ക്കും ജില്ലാ കളക്ടര്‍ നന്ദി അറിയിച്ചു.
ഫോട്ടോ:
ജില്ലാ കളക്ടര്‍ എസ്. സുഹാസ്
തൃക്കാക്കര കമ്മ്യൂണിറ്റി ഹാളില്‍ പ്രവര്‍ത്തിച്ചിരുന്ന ജില്ലാതല കളക്ഷന്‍ സെന്റർ സന്ദർശിക്കുന്നു