വിഷന്‍/വിഷന്‍ പ്ലസ്: എന്‍ട്രന്‍സ് പരിശീലന സ്ഥാപനങ്ങളില്‍ നിന്ന് അപേക്ഷ ക്ഷണിച്ചു
പട്ടികജാതി വികസന മുഖേന വകുപ്പ് മുഖേന നടപ്പാക്കി വരുന്ന മെഡിക്കല്‍/എന്‍ജിനീയറിങ്് പ്രവേശന പരീക്ഷാ പരിശീലന പദ്ധതിയായ വിഷന്‍/വിഷന്‍ പ്ലസ് പദ്ധതിയില്‍ സ്ഥാപനങ്ങളെ തെരഞ്ഞെടുക്കുന്നതിനായി ജില്ലയില്‍ പരിശീലനം നല്‍കുന്ന സ്ഥാപനങ്ങളില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. സ്ഥാപനത്തിന്റെ പേരും വിലാസവും ഫോണ്‍ നമ്പറും സ്ഥാപന മേധാവിയുടെ പേരും വിലാസവും ഫോണ്‍ നമ്പറും സ്ഥാപനം പ്രവര്‍ത്തനം ആരംഭിച്ച വര്‍ഷം, സ്ഥാപനം ബന്ധപ്പെട്ട പഞ്ചായത്ത്/മുനിസിപ്പാലിറ്റിയില്‍ രജിസ്ട്രേഷന്‍ നടത്തിയ സര്‍ട്ടിഫിക്കറ്റ്, മുന്‍ പരീക്ഷാ പരിശീലന വിജയികളുടെ വിവരങ്ങള്‍, വിജയികളുടെ വിവരങ്ങളടങ്ങിയ സ്ഥാപനത്തിന്റെ ബ്രോഷര്‍ എന്നിവ സഹിതം ജില്ലാ പട്ടികജാതി വികസന ഓഫീസര്‍ക്ക് അപേക്ഷ നല്‍കണം. പരിശീലനത്തിന് നിലവില്‍ തെരഞ്ഞെടുത്ത സ്ഥാപനങ്ങള്‍ പുതുതായി അപേക്ഷ സമര്‍പ്പിക്കേണ്ടതില്ല. കൂടുതല്‍ വിവരങ്ങള്‍ ജില്ലാ പട്ടികജാതി വികസന ഓഫീസ്, ബ്ലോക്ക്/നഗരസഭ പട്ടികജാതി വികസന ഓഫീസുകള്‍ എന്നിവിടങഅങളില്‍ ലഭ്യമാണ്. ഫോണ്‍ – 0483 2734901.
കെല്‍ട്രോണ്‍ മാധ്യമ കോഴ്സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു
കെല്‍ട്രോണില്‍ 2026 അധ്യയന വര്‍ഷത്തെ മാധ്യമ കോഴ്സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു.
ഏതെങ്കിലും വിഷയത്തില്‍ ബിരുദമുള്ളവര്‍ക്കും പ്ലസ്ടു കഴിഞ്ഞവര്‍ക്കും അനുയോജ്യമായ കോഴ്സുകളിലേക്ക് അപേക്ഷിക്കാം. പ്രിന്റ് മീഡിയ, ടെലിവിഷന്‍ ജേണലിസം, ഡിജിറ്റല്‍ മീഡിയ, വാര്‍ത്താ അവതരണം, ആങ്കറിങ്്, പബ്ലിക് റിലേഷന്‍സ്, അഡ്വര്‍ടൈസിങ്, ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് അധിഷ്ഠിത കണ്ടന്റ് നിര്‍മാണം, വീഡിയോ ക്യാമറ പരിശീലനം, വീഡിയോ എഡിറ്റിങ് തുടങ്ങിയ മേഖലകളില്‍ സമഗ്ര പരിശീലനം ലഭിക്കും. പഠനകാലയളവില്‍ അംഗീകൃത മാധ്യമസ്ഥാപനങ്ങളില്‍ പ്രായോഗിക പരിശീലനം, ഇന്റേണ്‍ഷിപ്പ്, പ്ലേസ്‌മെന്റ് സപ്പോര്‍ട്ട് എന്നിവ ലഭിക്കും. താത്പര്യമുള്ളവര്‍ മാര്‍ച്ച് അഞ്ച്, ആറ്,ഏഴ് തിയതികളില്‍ കോഴിക്കോട് തിരുവനന്തപുരം, പാലക്കാട് കെല്‍ട്രോണ്‍ വിദ്യാഭ്യാസ കേന്ദ്രങ്ങളില്‍ അസ്സല്‍ രേഖകളുമായി ഹാജരാകണം. ഫോണ്‍-9544958182.
കുടുംബശ്രീ മലപ്പുറം ജില്ലാ മിഷനില്‍ ബ്ലോക്ക് കോ-ഓര്‍ഡിനേറ്റര്‍ അപേക്ഷ ക്ഷണിച്ചു
മലപ്പുറം ജില്ലയില്‍ കുടുംബശ്രീ മുഖേന നടപ്പിലാക്കി വരുന്ന വിവിധ പദ്ധതികളുടെ ബ്ലോക്ക് തല നിര്‍വ്വഹണത്തിനായി ബ്ലോക്ക് കോ-ഓര്‍ഡിനേറ്റര്‍ ഒഴിവിലേയ്ക്ക് അപേക്ഷ ക്ഷണിച്ചു.
ബിരുദാനന്തര ബിരുദമുള്ള കടുംബശ്രീ അംഗം/കുടുംബാംഗം/ഓക്‌സിലറി അംഗങ്ങള്‍ക്ക് അപേക്ഷിക്കാം. അപേക്ഷകര്‍ക്ക് 2026 ജനുവരി 31ന് 35 വയസ്സ് കൂടാന്‍ പാടില്ല. അപേക്ഷകര്‍ ബ്ലോക്കിലെ സ്ഥിരതാമസക്കാര്‍, തൊട്ടടുത്ത ബ്ലോക്കില്‍ താമസിക്കുന്നവര്‍/ജില്ലയില്‍ താമസിക്കുന്നവര്‍ എന്നിവര്‍ക്ക് മുന്‍ഗണന ലഭിക്കും. അപേക്ഷാ ഫോം കുടുംബശ്രീ ജില്ലാ മിഷന്‍ ഓഫീസില്‍ നിന്ന് നേരിട്ടോ www.kudumbashree.org എന്ന വെബ് സൈറ്റില്‍ നിന്നോ ലഭിക്കും. പൂരിപ്പിച്ച അപേക്ഷക്കൊപ്പം വിദ്യാഭ്യാസ യോഗ്യത തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റ്, ഫോട്ടോ അടങ്ങിയ അഡ്രസ്സ് പ്രൂഫ് എന്നിവയുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകര്‍പ്പുകളും, അയല്‍ക്കൂട്ട അംഗം/കുടുംബാംഗം ഓക്സിലറി ഗ്രൂപ്പ് അംഗം ആണെന്നതിനും വെയ്റ്റേജ് മാര്‍ക്കിന് അര്‍ഹതപ്പെട്ട അപേക്ഷക ആണെന്നതിനും സി.ഡി.എസിന്റെ സാക്ഷ്യപത്രവും ഡിമാന്റ് ഡ്രാഫ്റ്റും ഉള്ളടക്കം ചെയ്യണം. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി മാര്‍ച്ച് ഏഴിന് വൈകിട്ട് അഞ്ച് വരെ. അപേക്ഷ സമര്‍പ്പിക്കുന്ന കവറിനു മുകളില്‍ ‘കുടുംബശ്രീ ബി.സി-1 ഒഴിവിലേയ്ക്കുള്ള അപേക്ഷ’ എന്ന് വ്യക്തമായി രേഖപ്പെടുത്തണം. അപേക്ഷകള്‍ അയയ്ക്കേണ്ട മേല്‍വിലാസം-ജില്ലാ മിഷന്‍ കോ-ഓര്‍ഡിനേറ്റര്‍, മലപ്പുറം ജില്ല, കുടുംബശ്രീ ജില്ലാ മിഷന്‍ ഓഫീസ്, സിവില്‍ സ്റ്റേഷന്‍,മലപ്പുറം.പിന്‍കോഡ് 676505. ഫോണ്‍- 0483-2733470.
