സംസ്ഥാനത്ത് നാലര ലക്ഷം പേർക്ക് പട്ടയം എന്ന യാഥാർത്ഥ്യം 26ന് പൂർത്തിയാകുകയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. എസ്. ഐ. ആറുമായി ബന്ധപ്പെട്ട നടപടികൾ റവന്യു വകുപ്പിന്റെ പ്രവർത്തനത്തെ ബാധിച്ചില്ലായിരുന്നെങ്കിൽ അഞ്ച് ലക്ഷം പേർക്ക് പട്ടയം സാധ്യമാകുമായിരുന്നു. അഞ്ച് ലക്ഷം ലൈഫ് വീടുകളുടെ പൂർത്തീകരണ പ്രഖ്യാപന ചടങ്ങിലാണ് മുഖ്യമന്ത്രി ഇത് വ്യക്തമാക്കിയത്. ജനങ്ങളെ മനസിൽ കണ്ടുള്ള നിലപാടുകൾ തുടരും. ഇത്തരം നടപടികളിൽ നാടാകെ സന്തോഷിക്കുന്നു. നവകേരള സൃഷ്ടിക്കായി ലഭിച്ച സഹകരണവും പിന്തുണയും തുടർന്നും ഉണ്ടാകണമെന്ന് മുഖ്യമന്ത്രി അഭ്യർത്ഥിച്ചു.
