എറണാകുളം : 2020 മാർച്ചിൽ നടത്തിയ എസ്. എസ്. എൽ. സി പരീക്ഷയിൽ എല്ലാ വിഷയങ്ങൾക്കും ബി + ഇൽ കുറയാത്ത ഗ്രേഡ് കരസ്ഥമാക്കിയ പട്ടികജാതി വിഭാഗത്തിൽ പെടുന്ന വിദ്യാർത്ഥികൾക്ക് മെഡിക്കൽ /എഞ്ചിനീയറിംഗ് പ്രവേശന പരീക്ഷ പരിശീലനത്തിന് ധനസഹായം അനുവദിക്കുന്നു.
വാർഷിക വരുമാനം 450000 രൂപ കവിയാത്ത, ഈ അധ്യയന വർഷം ഗവണ്മെന്റ് /എയ്ഡഡ് സ്കൂളുകളിൽ ഹയർ സെക്കണ്ടറി സ്കൂളിൽ പഠിക്കുന്നവർക്ക് തിരഞ്ഞെടുത്ത കേന്ദ്രങ്ങളിൽ ആണ് പരിശീലനത്തിന് ധനസഹായം നൽകുന്നത്. അർഹരായവർ പൂരിപ്പിച്ച അപേക്ഷ, എസ്. എസ്. എൽ സി സർട്ടിഫിക്കറ്റ്, ജാതി /വരുമാന സർട്ടിഫിക്കറ്റുകളുടെ പകർപ്പ്, പരിശീലന സ്ഥാപനങ്ങളിൽ ഫീസ് അടച്ചതിന്റെ റെസിപ്പ്റ്റ് എന്നിവ സഹിതം ഒക്ടോബർ 15 ന് മുൻപായി ബ്ലോക്ക്, മുൻസിപ്പാലിറ്റി, കോർപറേഷൻ ഓഫീസുകളിൽ സമർപ്പിക്കണം.