എറണാകുളം: പാലക്കാട്, ഇടുക്കി നഗരസഭകളിലെ സംവരണ വാർഡുകളുടെ നറുക്കെടുപ്പ് എറണാകുളം ടൗൺ ഹാളിൽ നടന്നു. പാലക്കാട്ടെ ഏഴും ഇടുക്കിയിലെ രണ്ടും നഗരസഭകളുടെ നറുക്കെടുപ്പാണ് നടന്നത്. നഗരകാര്യ വകുപ്പ് മധ്യമേഖലാ ജോയിൻ്റ് ഡയറക്ടർ കെ.പി.വിനയൻ്റെ നേതൃത്വത്തിലാണ് നറുക്കെടുപ്പ് പൂർത്തീകരിച്ചത്.

കൗൺസിലർമാരുടെ ആകെ എണ്ണം ഇരട്ട സംഖ്യ ആണെങ്കിൽ നിലവിലുള്ള സ്ത്രീ സംവരണ വാർഡുകൾ ജനറൽ വാർഡായി മാറും. നിലവിലെ ജനറൽ വാർഡുകൾ സ്ത്രീ സംവരണ വാർഡുകളായും മാറും.

കൗൺസിലർമാരുടെ ആകെ എണ്ണം ഒറ്റ സംഖ്യയാണെങ്കിൽ ഒരു സ്ത്രീ സംവരണ വാർഡ് കൂടി നറുക്കെടുപ്പിലൂടെ കണ്ടെത്തും. ഇങ്ങനെ കണ്ടെത്തുന്ന വാർഡ് കഴിഞ്ഞ തവണയും സ്ത്രീ സംവരണ വാർഡായിരിക്കും. ഒരു വാർഡ് സ്ത്രീ സംവരണമായി ആവർത്തിക്കും.

ഓരോ നഗരസഭയിലും പട്ടികജാതി വിഭാഗത്തിന് വേണ്ടി നീക്കിവെച്ച സ്ത്രീ സംവരണ വാർഡും പട്ടികജാതി ജനറൽ വാർഡും പ്രത്യേക നറുക്കെടുപ്പിലൂടെ കണ്ടെത്തി. പട്ടികജാതി വിഭാഗത്തിൻ്റെ നറുക്കെടുക്കുമ്പോൾ 2010 ലും 2015 ലും പട്ടികജാതി വിഭാഗത്തിന് വേണ്ടി നീക്കിവെച്ച വാർഡുകളെ ഒഴിവാക്കിയാണ് നറുക്കെടുപ്പ് നടന്നത്.

സെപ്തംബർ 29 ന് തൃശൂർ ജില്ലയിലെ നഗരസഭകളിലെയും 30 ന് കൊച്ചി, തൃശൂർ കോർപ്പറേഷനുകളിലെയും ഒക്ടോബർ ഒന്നിന് എറണാകുളം നഗരസഭകളിലെയും നറുക്കെടുപ്പ് നടക്കും.

*പാലക്കാട്, ഇടുക്കി ജില്ലകളിലെ നഗരസഭാ സംവരണ വാർഡുകൾ*

*പാലക്കാട് ജില്ല*

ചെര്‍പ്പുളശേരി നഗരസഭ സംവരണ വാര്‍ഡുകള്‍

സ്ത്രീ സംവരണം-1, 5, 7, 8, 9, 11, 12, 16, 19, 20, 21, 26, 28, 30, 31, 32, 33
പട്ടികജാതി സ്ത്രീ സംവരണം – 32, 28
പട്ടികജാതി സംവരണം-29

ചിറ്റൂര്‍-തത്തമംഗലം
സ്ത്രീ സംവരണം- 1, 3, 4, 5, 7, 8, 12, 13, 14, 15, 16, 17, 23, 25, 26,
പട്ടികജാതി സ്ത്രീ സംവരണം- 25, 12
പട്ടികജാതി സംവരണം- 21, 27

മണ്ണാര്‍ക്കാട്
സ്ത്രീ സംവരണം- 1, 3, 7, 9, 11, 14, 15, 16, 19, 21, 24, 25, 28, 29
പട്ടികജാതി സംത്രീ സംവരണം- 2
പട്ടികജാതി സംവരണം- 26

ഒറ്റപ്പാലം

സ്ത്രീ സംവരണം – 2, 5, 6, 8, 10, 13, 14, 16, 20, 24, 25, 29, 30, 31, 32, 35
പട്ടികജാതി സ്ത്രീ സംവരണം – 26, 22
പട്ടികജാതി സംവരണം- 23

പാലക്കാട്
സ്ത്രീ സംവരണം-1, 2, 8, 9, 12, 18, 19, 21, 23, 25, 26, 29, 31, 33, 34, 38, 39, 42, 43, 44, 46, 47, 49, 51
പട്ടികജാതി സംത്രീ സംവരണം-22, 27
പട്ടികജാതി സംവരണം- 30, 40

പട്ടാമ്പി
സ്ത്രീ സംവരണം – 4, 12, 16, 17, 18, 19, 20, 21, 22, 24, 26, 28
പട്ടികജാതി സ്ത്രീ സംവരണം – 6, 13
പട്ടികജാതി സംവരണം-11

ഷൊര്‍ണ്ണൂര്‍
സ്ത്രീ സംവരണം – 1, 5, 6, 8, 10, 11, 12, 16, 17, 18, 22, 26, 24
പട്ടികജാതി സ്ത്രീ സംവരണം- 9, 3, 21, 7
പട്ടികജാതി സംവരണം – 4, 33, 20

*ഇടുക്കി ജില്ല*

കട്ടപ്പന
സ്ത്രീ സംവരണം – 1, 3, 4, 6, 8, 11, 15, 17, 19, 20, 21, 22, 26, 27, 29, 32
പട്ടികജാതി സ്ത്രീ സംവരണം – 31
പട്ടികജാതി സംവരണം-33

തൊടുപുഴ
സ്ത്രീ സംവരണം- 2, 5, 6, 8, 13, 14, 15, 16, 19, 20, 21, 25, 29, 31, 32, 33, 35
പട്ടികജാതി സംത്രീ സംവരണം-1
പട്ടികജാതി സംവരണം – 10