എറണാകുളം : പെരിയാറിലെ മാലിന്യ പ്രശ്നങ്ങളുമായി ബന്ധപ്പെട്ട് ഹരിത ട്രിബൂണൽ നിർദേശത്തെ തുടർന്ന് രൂപീകരിച്ച സൂപ്പർവൈസ്ഡ് കമ്മിറ്റിയുടെ പ്രാഥമിക യോഗം ഓൺലൈൻ ആയി ചേർന്നു.
ഏലൂർ – എടയാർ വ്യവസായ മേഖലയിലെ മാലിനികരണവുമായി ബന്ധപ്പെട്ട് ഹരിത ട്രിബൂണൽ നിർദേശങ്ങൾ നടപ്പാക്കുന്നതിന് മുന്നോടിയാണ് സൂപ്പർവൈസ്ഡ് കമ്മിറ്റി യോഗം ചേർന്നത്. മലിനീകരണ നിയന്ത്രണവുമായി ബന്ധപ്പെട്ട് സ്ഥലങ്ങൾ നേരിട്ട് സന്ദർശിച്ച ശേഷം വിശദമായ പദ്ധതി തയ്യാറാക്കി സമർപ്പിക്കാൻ ആണ് കമ്മിറ്റിയുടെ തീരുമാനം. ദേശിയ, സംസ്ഥാന മലിനീകരണനിയന്ത്രണ ബോർഡ് ഉദ്യോഗസ്ഥർ, സംസ്ഥാന പരിസ്ഥിതി ആഘാത പഠന അതോറിറ്റി ഉദ്യോഗസ്ഥർ, നാഷണൽ എൻവയോണ്മെന്റൽ എഞ്ചിനീയറിംഗ് ഇൻസ്റ്റിറ്റ്യൂട്ട് ഉദ്യോഗസ്ഥർ, ഡെപ്യൂട്ടി കളക്ടർ എസ്. ഷാജഹാൻ തുടങ്ങിയവർ യോഗത്തിൽ പങ്കെടുത്തു.