‘സുരക്ഷിത യാത്ര” എന്ന ആശയം അടിസ്ഥാനമാക്കി പത്ത് മുതൽ 60 സെക്കൻഡ് വരെ ദൈർഘ്യമുള്ള ആനിമേറ്റഡ് മൂവികൾ നിർമ്മിക്കാൻ ആനിമേറ്റർമാർ / ആനിമേഷൻ ഫിലിം നിർമ്മാതാക്കൾ എന്നിവരിൽ നിന്ന് കേരള റോഡ് സുരക്ഷാ അതോറിറ്റി ആശയങ്ങൾ ക്ഷണിച്ചു. ആശയങ്ങൾ / പൈലറ്റ് ഫിലിം/ സ്ക്രിപ്റ്റ് / സ്റ്റോറി ബോർഡ് എന്നിവ, പത്ത് സെക്കൻഡ് മൂവിയുടെ ഉൽപാദനച്ചെലവ് എന്നിവ ഡയറക്ടർ (സി & പി ആർ), കെആർഎസ്എ, നാലാം നില, ട്രാൻസ് ടവേഴ്സ്, വഴുതക്കാട്, തിരുവനന്തപുരം എന്ന വിലാസത്തിലോ, krsaoffice@gmail.com ലോ അയക്കണം. തിരഞ്ഞെടുക്കപ്പെട്ട ആശയദാതാക്കളോടു വിശദമായ സ്ക്രിപ്റ്റുകൾ / ഡിസൈനുകൾ സമർപ്പിക്കാൻ ആവശ്യപ്പെടും. തിരഞ്ഞെടുക്കപ്പെട്ട മികച്ച ചിത്രത്തിന് സമ്മാനം ലഭിക്കും. വ്യവസ്ഥകൾക്ക് വിധേയമായി തയ്യാറാക്കിയ മൂവി റോഡ് സുരക്ഷാ അതോറിറ്റി വാങ്ങും.
എൻട്രികൾ സമർപ്പിക്കാനുള്ള അവസാന തിയതി ഒക്ടോബർ 31. എൻട്രിയോടൊപ്പം ചിത്രത്തിന്റെ പേര്, ദൈർഘ്യം, തീം / സ്റ്റോറി ബോർഡ്, പത്ത് സെക്കൻഡിനുള്ള ചെലവ് – 2 D/3 D, മൂവി പൂർത്തിയാക്കി നൽകാൻ കഴിയുന്ന ദിവസം, സംവിധായകനെക്കുറിച്ചു/നിർമ്മാതാ
