എറണാകുളം: പുതു തലമുറയിൽ ലഹരിയുടെ സ്വധീനം വർധിക്കുന്നത് ആശങ്കാജനകമാണെന്ന് ജില്ലാ സ്പോർട്സ് കൗൺസിൽ പ്രസിഡന്റ് അഡ്വ.പി.വി.ശ്രീനിജിൻ അഭിപ്രായപ്പെട്ടു. വിമുക്തി ലഹരി വർജനമിഷൻ, ഹയർ സെക്കണ്ടറി നാഷണൽ സർവ്വീസ് സ്കീം, ജില്ലാ സ്പോർട്സ് കൗൺസിൽ എന്നിവ സംയുക്തമായി ഹയർ സെക്കണ്ടറി വിദ്യാർത്ഥികൾക്കായി നടത്തുന്ന ലഹരി വിരുദ്ധ വെബിനാർ ‘കാവലാൾ ‘ എറണാകുളം ക്ലസ്റ്റർ തല ഉദ്ഘാടനം നിർവഹിക്കുകയായിരുന്നു അദ്ദേഹം.

ലഹരിയുടെ സ്വാധീനങ്ങൾക്കെതിരെ ബോധവൽക്കരണം പോലുള്ള കൂട്ടായ പരിശ്രമം അത്യാവശ്യമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.ചടങ്ങിൽ അസി.എക്സൈസ് കമ്മീഷണർ ആന്റ് വിമുക്തി ജില്ലാ മാനേജർ ജി.സജിത്കുമാർ അധ്യക്ഷത വഹിച്ചു. എൻ.എസ്.എസ്. ക്ലസ്റ്റർ കോർഡിനേറ്റർ ടി.പി.അഭിലാഷ് , അസി.എക്സൈസ് ഇൻസ്പെക്ടർ പിഎ. വിജയൻ, വിമുക്തി ലഹരി വർജന മിഷൻ ജില്ലാ കോ- ഓർഡിനേറ്റർ കെ.എ. ഫൈസൽ തുടങ്ങിയവർ പ്രസംഗിച്ചു. വനിതാ സി വിൽ എക്സൈസ് ഓഫീസർ ജിജിമോൾ ക്ലാസിന് നേതൃത്വം നൽകി.ഹയർ സെക്കണ്ടറി വിദ്യാർത്ഥികളിൽ ലഹരി വർജന- പ്രതിരോധ ശീലം വളർത്തുകയാണ് പ്രചാരണത്തിന്റെ ലക്ഷ്യം. സെന്റ് സെബാസ്റ്റ്യൻസ് എച്ച്.എസ്.എസ്. പള്ളുരുത്തി, സെൻറ് ആൽബർട്ട്സ് എച്ച്.എസ്.എസ് എറണാകുളം സ്കൂളുകളിലെ വിദ്യാർത്ഥികളാണ് ഉദ്ഘാടന വെബിനാറിൽ പങ്കെടുത്തത്. തുടർ ദിവസങ്ങളിൽ ജില്ലയിലെ വിവിധ ക്ലസ്റ്ററുകളിലെ ഹയർ സെക്കണ്ടറി സ്കൂളുകളിലും വെബിനാർ നടത്തും.