എറണാകുളം: ഇരിങ്ങോൾ ഗവ.വൊക്കേഷണൽ ഹയർ സെക്കണ്ടറി സ്കൂളിൽ നിർമ്മാണം പൂർത്തിയാക്കിയ ഹൈടെക് ക്ലാസ്സ് മുറികളുടെയും സ്കൂൾ കെട്ടിടത്തിൻ്റെയും ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയൻ വീഡിയോ കോൺഫറൻസിലൂടെ നിർവഹിച്ചു. പെരുമ്പാവൂർ നഗരസഭാ ചെയർപേഴ്സൺ സതി ജയകൃഷ്ണൻ ശിലാഫലകം അനാച്ഛാദനം ചെയ്തു. പ്ലാൻ ഫണ്ടിൽ നിന്നുള്ള 49 ലക്ഷം രൂപ മുടക്കിയാണ് കെട്ടിട നിർമ്മാണം പൂർത്തിയാക്കിയത്. രണ്ട് ക്ലാസ്സ് റൂം , സ്റ്റാഫ് റൂം എന്നിവ ഉൾപ്പെടുന്നതാണ് കെട്ടിടം. ചടങ്ങിൽ ടെൽക് ചെയർമാൻ അഡ്വ.എൻ.സി മോഹനൻ മുഖ്യാതിഥിയായി. പ്രിൻസിപ്പൽ ജ്യോതിമോൾ ജി, പി.ഡബ്ല്യു.ഡി. അസി.എക്സി. എഞ്ചിനീയർ കെ.പി.സന്തോഷ് കുമാർ എന്നിവർ പ്രസംഗിച്ചു.
വി.എച്ച്.എസ്.എസ് പ്ലാൻ ഫണ്ട് ഉപയോഗിച്ചു ഗവ: വി.എച്ച്.എസ്.എസ് ഇരിങ്ങോൾ സ്കൂളിൽ നിർമ്മിച്ച അക്കാദമിക് ബ്ലോക്കിൻ്റെ ഉത്ഘാടനം മുഖ്യമന്ത്രി പിണറായി വിജയൻ നിർവ്വഹിക്കുന്നു