കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ ജില്ലയില്‍ കര്‍ശന നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയ സാഹചര്യത്തില്‍ തൊഴിലുറപ്പ് പദ്ധതി നടത്തിപ്പു സംബന്ധിച്ചു ജില്ലാ കളക്ടര്‍ ഡോ. നവ്‌ജ്യോത് ഖോസ പ്രത്യേക മാനദണ്ഡങ്ങള്‍ പുറപ്പെടുവിച്ചു.
കണ്ടെയ്ന്‍മെന്റ് സോണുകള്‍ ഒഴികെയുള്ള സ്ഥലങ്ങളില്‍ തൊഴിലുറപ്പ് പദ്ധതി പ്രവര്‍ത്തനങ്ങള്‍ നടത്താം. ഒരു പ്രവൃത്തിസ്ഥലത്ത് അഞ്ചില്‍ കൂടുതല്‍ തൊഴിലാളികള്‍ കൂട്ടംകൂടി നിന്നു ജോലി ചെയ്യാന്‍ പാടില്ല. അഞ്ചില്‍ കൂടുതല്‍ തൊഴിലാളികളുണ്ടെങ്കില്‍ ഗ്രൂപ്പുകളാക്കി വിവിധ ഭാഗങ്ങളില്‍ വിന്യസിക്കണം. ഗ്രൂപ്പിലെ തൊഴിലാളികള്‍ തമ്മില്‍ രണ്ടു മീറ്ററെങ്കിലും അകലം പാലിക്കണം.