ജില്ലയില്‍ നിലവിലുളള ഒഴിവുകളിലേക്ക് അഡ്‌ഹോക്ക്-വി ആര്‍ എസ് വ്യവസ്ഥയില്‍ ഡോക്ടര്‍മാരെ  നിയമിക്കുന്നതിന്  ഈ മാസം 21 ന് രാവിലെ  10.30 ന്  കാഞ്ഞങ്ങാട് ചെമ്മട്ടംവയലിലുളള ജില്ലാ മെഡിക്കല്‍  ഓഫീസില്‍ കൂടിക്കാഴ്ച നടത്തും. അപേക്ഷകര്‍ എംബിബിഎസ് യോഗ്യതയുളളവരും ടിസിഎംസി രജിസ്‌ട്രേഷന്‍ ഉളളവരുമായിരിക്കണം.  നേരത്തെ അപേക്ഷ നല്‍കിയവരും കൂടിക്കാഴ്ചക്ക് ഹാജരാകണം. കൂടുതല്‍ വിവരങ്ങള്‍ക്ക് 04672 203118.