ഇന്‍ഡസ്ട്രിയല്‍ വിസിറ്റിന്റെ ഭാഗമായി ചെങ്ങന്നൂര്‍ കോളേജ് ഓഫ് എഞ്ചിനീയറിംഗ് നാലാം വര്‍ഷ കമ്പ്യൂട്ടര്‍ സയന്‍സ് വിദ്യാര്‍ത്ഥികള്‍ ഇടുക്കി കലക്‌ട്രേറ്റ് സന്ദര്‍ശിച്ചു. കലക്‌ട്രേറ്റിന്റെ പ്രവര്‍ത്തനങ്ങള്‍ നേരില്‍ കാണുന്നതിനും ഗവണ്‍മെന്റിന്റെ വിവിധ ഇ-ഗവേണന്‍സ് പദ്ധതികളെപ്പറ്റി പഠിക്കുന്നതിനും നാഷണല്‍ ഇന്‍ഫര്‍മാറ്റിക്‌സ് സെന്ററിന്റെ പ്രവര്‍ത്തനങ്ങള്‍ മനസ്സിലാക്കുന്നതിനുമായാണ് സന്ദര്‍ശനം സംഘടിപ്പിച്ചത്. ജില്ലാ ഇന്‍ഫര്‍മാറ്റിക്‌സ് ഓഫീസര്‍ സെബാസ്റ്റ്യന്‍ കെ.എല്‍, അഡീഷണല്‍ ജില്ലാ ഇന്‍ഫര്‍മാറ്റിക്‌സ് ഓഫീസര്‍ റോയി ജോസഫ് എന്നിവര്‍ ക്ലാസുകള്‍ നയിച്ചു.
